Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

 *മരിയൻ പ്രദർശനം 2022*


ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് സി.എൽ.സി 5 - ACC വേറെ ഉള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ആയി മരിയന്‍ ചാർട്ട് മത്സരം സങ്കടിപ്പിക്കുന്നു. ഈ ചാർട്ടുകൾ *14-8-2022* രണ്ടാമത്തെ കുർബാനയ്ക്ക് ശേഷം പ്രദർശിപ്പിക്കുന്നതായിരിക്കും. 5-8, 9-ACC എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. ഇരു വിഭാഗങ്ങളിലും 2 വീതം വിജയികൾ ഉണ്ടായിരിക്കുന്നതാണ്.


*Instructions*

1. ഓരോ ക്ലാസിനും 2 ചാര്‍ട്ട് വീതമായിരുക്കും ലഭിക്കുന്നത്.


2. മാതാവിന്റെ ചിത്രങ്ങളും , മറ്റ് വിശദീകരണങ്ങളും നിങ്ങളുടെ ഭാവനയനുസരിച്ച് ഉള്‍പ്പെടുത്താവുന്നതാണ്.


3. മാതാവിന്റെ ചിത്രങ്ങൾ വരക്കുന്നതിനും,തീമിനും, അറേഞ്ച്മെന്റിനും പ്രത്യേകം മാർക്ക് ഉണ്ടായിരിക്കുന്നതാണ്


4. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും


*Rules*

1. എല്ലാ ക്ലാസ്സുകാരും 14-8-2022 ഞായറാഴ്ച 1:00 pm മുമ്പായി സ്റ്റാഫ്‌ റൂമിൽ തിരിച്ചു ഏൽപ്പിക്കേണ്ടതാണ് 

2. ഒരു ക്ലാസ്സിൽ നിന്ന് കുറഞ്ഞത് 6 മാതാവിന്റെ ചിത്രങ്ങൾ ഉണ്ടായിരിക്കണം





ദുക്റാന തിരുന്നാൾ വിജയികൾക്ക് സമ്മാനം

 ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്ലക്കാർഡ് മത്സരങ്ങളിൽ കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ്സുകളെ പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു .

ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ജോയ് മാഷ് അവർക്ക് സമ്മാനങ്ങൾ നൽകി 







Midterm ചൂടിൽ വിദ്യാർത്ഥികൾ

 Ayyanthole: രാവിലെ വിശ്വാസപരിശീലന ക്ലാസ്സുകളുടെ സമയത്ത് തന്നെ എട്ടര മുതൽ 9:00 വരെ ആദ്യ Midterm പരീക്ഷ നടത്തുകയുണ്ടായി. കുട്ടികൾ എല്ലാവരും നന്നായി തന്നെ പഠിച്ചു വന്നിട്ടുണ്ടായിരുന്നു. 20 മാർക്ക് അരമണിക്കൂർ സമയപരിധിയിലുള്ള പരീക്ഷ കുട്ടികൾക്ക് പൊതുവേ എളുപ്പമായി എന്നതായി അഭിപ്രായപ്പെട്ടു.  ഇംഗ്ലീഷ് ഭാഷയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ചോദ്യപേപ്പറുകളും മലയാളം ഭാഷയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മലയാളത്തിലുള്ള ചോദ്യപേപ്പറുകളും അധ്യാപകർ പ്രത്യേകം തയ്യാറാക്കിയിരുന്നു. കൂടുതലും ഒരു മാർക്കിനും രണ്ട് മാർക്കിനും ഉള്ള ചോദ്യങ്ങളായിരുന്നു. 



ആദ്യ പൊതു മണി മുഴങ്ങി : അസംബ്ലി



Ayyanthole: രണ്ടുവർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം കാറ്റിസം ആരംഭിച്ചിട്ട് ഇന്നേക്ക് 7 ആഴ്ചകൾ പിന്നിടുമ്പോൾ, ഇന്ന് ആദ്യത്തെ പൊതു അസംബ്ലി കൂടകയുണ്ടായി. 7:55 ന് പൊതു മണി മുഴങ്ങുകയും കുട്ടികളെല്ലാവരും അസംബ്ലിക്കായി ഗ്രൗണ്ടിൽ അണിനിരക്കുകയും ചെയ്തു പരിശുദ്ധാത്മാവിൻ്റെ ഗാനമാലപിച്ചു കൊണ്ടുള്ള പ്രാർത്ഥനയും, ബൈബിൾ വായനാ, പ്രതിജ്ഞയും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും ഹെഡ്മാസ്റ്ററും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാർ നേതൃത്വം നൽകി.

 





ആദ്യ മിഡ്ടേം പരീക്ഷ : ജൂലൈ 31

Students writing exam

 Ayyanthole : അയ്യന്തോൾ കാറ്റിസം യൂണിറ്റിൻ്റെ ആദ്യ മിഡ്ടേം പരീക്ഷ  ഈ മാസം അവസാനം ഞായറാഴ്ച 31/06/2022 തീയതി നടത്തപ്പെടുന്നത് ആയിരിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു. 20 മാർക്കിന് ആയിരിക്കും പരീക്ഷ. ടെക്സ്റ്റ് ബുക്ക് 1, 2 ,3 പാഠഭാഗങ്ങൾ, ബൈബിൾ വചന പഠനസഹായി, നമസ്കാരം എന്നിവയാണ് ആദ്യ മിഡ്ടേം പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക. ഒറ്റവാക്കിൽ ഉത്തരം എഴുതാനുള്ള ചോദ്യങ്ങളും ഒന്നോരണ്ടോ വാക്കിൽ എഴുതാനുള്ള ചോദ്യങ്ങളും ആയിരിക്കും എക്സാമിനു പ്രധാനമായും ഉണ്ടാവുക. കാലത്ത് വിശ്വാസപരിശീലന ക്ലാസ്സുകളുടെ സമയത്ത് തന്നെയാണ് മിഡ്ടേം എക്സാം നടക്കുന്നത് അതിനാൽ നേരത്തെ തന്നെ എല്ലാ വിദ്യാർഥികളും മതബോധന ക്ലാസ്സിൽ എത്തിച്ചേരേണ്ടതാണ്. മിഡ്ടേം എക്സാമിന് ആയി ഒരുങ്ങുന്നതിനുള്ള എല്ലാ മുൻ വർഷ ചോദ്യ പേപ്പറുകളും കാറ്റിസം ബ്ലോഗിൽ ലഭ്യമാണ്. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൈറ്റിൽ കേറി ഡൗൺലോഡ് ചെയ്യാവുന്നതാണ്.


 



കുട്ടികളെ ആവേശത്തിൽ നനച്ച് ദുക്റാന

 Ayyanthole: ജൂലൈ 3 ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നമ്മുടെ ഇടവക പള്ളിയിൽ വെച്ച് പല മത്സരങ്ങൾ നടക്കുകയുണ്ടായി. 

9 മണിയോടുകൂടി വിശ്വാസ പരിശീലന ക്ലാസുകൾ അവസാനിപ്പിക്കുകയും, കുട്ടികളുണ്ടാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളുമായി ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പോവുകയും ചെയ്തു.  

 നമ്മുടെ വിശ്വാസ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് അത് ഉറക്കെ വിളിച്ചുപറയുന്നതിനായി കുട്ടികളെ ഒരുക്കുന്നതിനുള്ള പ്ലക്കാർഡ് മത്സരങ്ങളും, തോമാശ്ലീഹായുടെ ജീവചരിത്രം ആയി ബന്ധപ്പെട്ട ക്വിസ് മത്സരവും നമ്മുടെ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ തന്നെയാണ് മത്സരങ്ങളിൽ പങ്കെടുത്തത് . നമ്മുടെ ഇടവകയിലെ Jaison master ആണ് Quiz മത്സരത്തിന് നേതൃത്വം നൽകിയത്. 



പ്ലക്കാർഡുകൾ എല്ലാം പരിശോധിച്ചതിനുശേഷം ഏറ്റവും കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ്സുകൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു.



 



നൂറിനെ മലർത്തിയടിച്ച് നാല് കുട്ടി താരങ്ങൾ

 

Ayyanthole: ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ഇന്ന് നൽകുകയുണ്ടായി. അഞ്ചു മത്സരങ്ങളാണ് രണ്ട് മാസങ്ങളിലായി നടത്തിയത്. അയ്യന്തോൾ ക്യാറ്റിസം ബ്ലോഗ് വഴി നടത്തിയ മത്സരങ്ങളിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു . നടത്തിയ മത്സരങ്ങളിൽ വിജയികളായ 4 കുട്ടികളെ പ്രത്യേകമായി സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇടവകയിലെ നൂറിലധികം വിദ്യാർത്ഥികളോട് പ്രായഭേദമെന്യേ ആണ് മത്സരം നടത്തിയതെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. വിജയിക്കാൻ പ്രായം ഒരു തടസ്സമല്ല എന്ന കുഞ്ഞു വിരുതൻമാർ തെളിയിച്ചപ്പോൾ കഴിവുകൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മുതിർന്ന വിദ്യാർഥികൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 





Prize Winners List

April 

1) Colouring competition - Neha Ann netto

2) Drawing competition - Avril bruce

3) Story telling -Avril bruce 


May

4) Colouring competition - Angel tony

5) Thanks card making - Milna Tony