Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

മരിയൻ പ്രദർശനം 2022

Ayyanthole: ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് സി.എൽ.സി അഞ്ചു മുതൽ ACC വരെയുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മരിയന്‍ ചാർട്ട് മത്സരത്തിൽ എല്ലാ ക്ലാസുകാരും പങ്കെടുത്തു.
ഈ ചാർട്ടുകൾ 14-ാംതിയതിയിലെ വൈകുന്നേരത്തെ കുർബാനയ്ക്ക് ശേഷം മുതൽ പ്രദർശിപ്പിച്ചു. ചെറിയ പാരിഷ്നോട് ചേർന്നുള്ള ഹാളിലായിരുന്നു മരിയൻ പ്രദർശനം നടന്നത്. 
കുട്ടികൾ നൽകിയ എല്ലാ ചാറ്റുകളും സിഎൽസി അംഗങ്ങൾ വളരെ നന്നായി തന്നെ ഹാളിൽ അറേഞ്ച് ചെയ്തിരുന്നു വിശുദ്ധ കുർബാനയ്ക്കുശേഷം ഒത്തിരി ആളുകൾ പ്രദർശനം കാണാൻ കടന്നുവന്നു. മാതാപിതാക്കളും കാണികളും കുട്ടികളുടെ ഈ നല്ല മനസ്സിനെയും കഴിവിനെയും പ്രത്യേകം അഭിനന്ദിച്ചു. പലവിധത്തിലുള്ള മാതാവിൻറെ ചിത്രങ്ങളും, ചരിത്രങ്ങളും കാഴ്ചക്കാർക്ക് കൗതുകമായി.