Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

പ്രകാശം പരത്തിയ ജിവിതം വിടവാങ്ങിയിട്ട് ഇന്ന് 25 വർഷം

 


കൊൽക്കത്ത • അഗതികളുടെ അമ്മയും കനിവിന്റെ മാലാഖയുമായ മദർ തെരേസ യുടെ സ്നേഹസാന്നിധ്യം മറഞ്ഞിട്ട് ഇന്ന് 25 വർഷം . 1910 ഓഗസ്റ്റ് 26 ന് അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണു മദർ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊ ജക്സ്യൂ. കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മി ഷനറിമാരുടെ കത്തുകളിൽനിന്നാണ് ആ നഗരത്തിലെ മനുഷ്യരുടെ വേദനക ളെക്കുറിച്ചും നരകതുല്യമായ ജീവിത ത്തെക്കുറിച്ചും ആഗ്നസ് അറിയുന്നത് . വിദ്യാഭ്യാസത്തിനുശേഷം അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ് ത്രീമഠത്തിൽ അന്തേവാസിയായി ആഗ്ന സ് ചേർന്നു . അവിടെവച്ചാണു തെരേസ എന്ന പേരു സ്വീകരിച്ചത് . കൊൽക്കത്ത യിലെ പാവങ്ങൾ " ബംഗാളി തെരേസ എന്നാണ് ആദ്യകാലങ്ങളിൽ അവരെ വിളിച്ചിരുന്നത് . 19 -ാം വയസ്സിൽ കൊൽക്കത്തയിലെത്തി . നഗരത്തിലെ ചേരികളായിരുന്നു പ്രവർത്ത നമേഖല . കുട്ടികൾക്കായി ക്രീക്ക്സ് ലൈനിലെ സ്കൂൾ തുടങ്ങിയാണ് സേവനങ്ങളുടെ തുടക്കം . നീല ബോർഡ റുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്റ്റ് 17 ന് കൊൽ കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച് മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണ ക്കിനു പാവങ്ങൾക്ക് അഭയവും ആശയ വുമായിത്തീർന്നു . 1951 ൽ ഇന്ത്യൻ പൗരത്വമെടുത്തു .1979 ൽ സമാധാനത്തിനു ള്ള നൊബേൽ സമ്മാനം ലഭിച്ചു . 1997 സെപ്റ്റംബർ അഞ്ചിന് 87 -ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വിയോഗം . കത്തോലിക്കാ സഭ മദർതെരേസയെ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിച്ചു .

No comments: