Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

വിശ്വാസ പരിശീലന അധ്യാപക ദിനത്തിൻറെ സന്തോഷത്തിൽ : യൂണിറ്റ്



 Ayyanthole: വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് വിശ്വാസ പരിശീലകരുടെ ദിനമായി നമ്മൾ ആചരിക്കുന്നത് . ഇന്നത്തെ രണ്ടാമത്തെ ദിവ്യബലിയും മുഴുവൻ നയിച്ചത് വിശ്വാസപരിശീലന അധ്യാപകരാണ്. ഇന്നേ ദിവസം ക്ലാസ്സ് എടുത്തത് എസിസി യിലെ നമ്മുടെ കുട്ടികളായിരിന്നു. കുർബാനയ്ക്ക് എല്ലാ ടീച്ചർമാരും കാഴ്ച സമർപ്പിച്ചു. കാഴ്ച സമർപ്പണത്തിന്റെ സമയത്ത് സാന്ദ്ര ടീച്ചർ ആമുഖം വായിക്കുകയും തുടർന്ന് ജയ്സൺ അച്ചൻ ബലിയർപ്പിക്കുകയും ചെയ്തു.

പഴയ നിയമ വായന അബിൻ സാബുരാജ് മാഷും, ലേഖനം അഞ്ചു ടീച്ചറും, കാറോസൂസ ജയിന്‍ മാഷും വായിച്ചു.

വിശുദ്ധ ചാൾസ് ബറോമിയോ യെപ്പറ്റി വിശുദ്ധരെ പരിചയപ്പെടുത്തൽ ഭാഗത്ത് എൽഡിയ  ടീച്ചർ വളരെ മനോഹരമായി ബലിക്കു ശേഷം അവതരിപ്പിച്ചു. ടീച്ചറുടെ പ്രസംഗത്തിലെ ഏതാനും വരികൾ ചുവടെ കുറിക്കുന്നു:


"മിലാനിലെ പ്രസിദ്ധമായ ബറോമിയോ കുടുംബത്തിൽ 1538 ഒക്ടോബർ രണ്ടിനാണ് ചാൾസ് ബെറോമിയോ ജനിച്ചത്. ജീവിതവഴികൾ തിരഞ്ഞെടുക്കേണ്ട സമയമായപ്പോൾ അദ്ദേഹം പൗരോഹിത്യം തെരഞ്ഞെടുത്തു. സാമർത്ഥ്യം പരിഗണിച്ച് പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് ഉന്നതമായ പദവികൾ ആണ് . അങ്ങനെ അദ്ദേഹം മിലാനിലെ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് വരെ ഉയർന്നു. 1567 ലെ പ്ലേഗ് നും പഞ്ഞത്തിനുമിടയ്ക്ക്  അദ്ദേഹം ദിനംപ്രതി 60,000 മുതൽ 70,000 പേരെ വീതം ശുശ്രുഷിച്ചുകൊണ്ടിരുന്നു. വളരെയേറെ പണം കടം വാങ്ങിയാണ് അദ്ദേഹം അത് ചെയ്തത്. പിന്നീട് അദ്ദേഹത്തിൻറെ മഹത്വം എടുത്തുകാണിക്കുന്ന ഒരു അവസരം. സർക്കാർ അധികാരികൾ ഈ പ്ലേഗിൻ്റെ സമയം ജനങ്ങളെ വിട്ടോടി പോയപ്പോൾ, അദ്ദേഹം അവരുടെ ഇടയിൽ തന്നെ താമസിച്ചു അവരെ ശുശ്രൂഷിച്ചു എന്നുള്ളതാണ്. കൂടാതെ അദ്ദേഹം പ്ലേഗ് മൂലം മരിക്കുന്ന വരെ വളരെ ബഹുമാനപൂർവ്വം സംസ്കരിക്കുകയും ചെയ്തു. 


ഇന്ന് വി.ചാൾസ് ബറോമിയോയെ ഓർക്കുമ്പോൾ, സഹോദരനെ ശ്രേഷ്ഠനായ് കണ്ട് ശുശ്രൂക്ഷിക്കുവാൻ എന്നെയും പ്രാപ്തനാക്കണമെന് ഈ വിശുദ്ധനെ മാധ്യസ്ഥം തേടി നമുക്ക് പ്രാർത്ഥിക്കാം....

 നന്ദി "

No comments: