Ayyanthole :
രാജാധിരാജനായ ക്രിസ്‌തുവിൻറെ രാജത്വ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലാസ്സുകൾക്ക് ശേഷം നടന്ന റാലി വളരെ ഗംഭീരമായിരുന്നു.പ്ലക്കാർഡുകളും ഹൈഡ്രജൻ ബലൂണുകളും കൈയിലേന്തി, ജയ് വിളിച്ചുകൊണ്ട് കുട്ടികൾ പള്ളിയങ്കണത്തിൽ പ്രവേശിച്ചു. മാലാഖമാരുടെ നടുവിൽകൂടി നടന്നു വരുന്ന ക്രിസ്തുനാഥൻ പള്ളിയങ്കണത്തിൽ പ്രേവേശിച്ചപ്പോൾ വികാരിയച്ചൻ സന്ദേശം നൽകി. തുടർന്ന്, വികാരിയച്ചനും കുട്ടികളും ചേർന്ന് ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിട്ടത് മനോഹര കാഴ്ചയായി.
No comments:
Post a Comment