Ayyanthole : കാറ്റിസം മുഴുവൻ കൊല്ല പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയ വിദ്യാർത്ഥികൾക്കുള്ള റീ-എക്സാമിനേഷൻ 20- 3 -2022 ന് കാറ്റിസം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
Search
Breaking News
February March 2022 - മരിയനാദം
പ്രിയ മതബോധനവിദ്യാർത്ഥികളെ , മതാദ്ധ്യാപകരെ മാതാപിതാക്കളെ , പുതുവർഷത്തെ നിങ്ങൾ ആവേശത്തോടെ വരവേറ്റു കാണും . ഒരുപാട് പുതിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും നന്നായി പ്രാർത്ഥിക്കുവാൻ , നന്നായി പഠിക്കുവാൻ , നല്ല മ ക്കളായി വളരുവാൻ അങ്ങനെ നീണ്ടുപോകുന്ന പുതിയ തീരുമാനങ്ങൾ. എന്നാൽ “ നാളെമുതൽ ” ആകാം എന്ന് ചിന്തി ച്ച് തീരുമാനങ്ങൾ നീട്ടി വെയ്ക്കും . പഴമക്കാർ പറയുന്നതു പോലെ എല്ലാം “ നാളെ നാളെ നീളെ , നീളെ ” ആകും . അത്തരം ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാകരുത് . വി . സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ എല്ലാവരും ആഘോഷിച്ചു കാണുമെന്ന് വിശ്വസിക്കട്ടെ . “ ഒമിക്രോൺ മഹാമാരിയിൽ നിന്നുള്ള സംരക്ഷണവും , രോഗമുക്തിയും രോഗവ്യാപനം തടയുന്നതിനും പകർച്ചവ്യാധികളുടെ മ ദ്ധ്യസ്ഥനായ വി.സെബസ്റ്റ്യാനോസിനോട് നിരന്തരം പ്രാർ ത്ഥിച്ചുകൊണ്ടിരിക്കണം . തീർച്ചയായും പ്രാർത്ഥന കേൾക്കാ തിരിക്കില്ല . ഫെബ്രുവരിമാസം വാർഷിക പരീക്ഷകളുടെ മാസമാണ് വാർഷിക പ്രോഗ്രാം അനുസരിച്ച് വാർഷിക പരീക്ഷകളുടെ “ Time Table ” നിങ്ങൾ കണ്ടുകാണും . പാഠഭാഗങ്ങൾ നന്നാ യി പഠിച്ചൊരുങ്ങണം . മാതാപിതാക്കൾ സഹായത്തിന് ഉ ണ്ടാകുമല്ലോ . അലസത മാറ്റിവെച്ച് പഠിച്ച കാര്യങ്ങൾ കൂടു തൽ മനസ്സിലാക്കാനും , പഠിക്കാതെ പോയ കാര്യങ്ങൾ വീണ്ടും ശ്രദ്ധിക്കാനും കുറച്ചു സമയം കൂടിയേ ഉള്ളൂ . പരിശുദ്ധാത്മാവിനോടുള്ള കൊച്ചു പ്രാർത്ഥന പഠിക്കാൻ തുട ങ്ങുമ്പോഴും പരീക്ഷ എഴുതുവാൻ തുടങ്ങുമ്പോഴും മനസ്സിൽ ചൊല്ലണം . നന്നായി പഠിച്ചൊരുങ്ങി മതബോധന പരീക്ഷ കളും അക്കാഡമിക് തലത്തിലുള്ള പരീക്ഷകളും എൻട്രൻ സ് പരീക്ഷകളും എഴുതണം . എല്ലാവർക്കും ഉന്നതവിജയം ആശംസിക്കുന്നു ഫെബ്രുവരി 27 ന് നോമ്പ് ആരംഭിക്കും . നോമ്പുകാലം പ്രാർത്ഥനയുടെയും , ഉപവാസത്തിന്റെയും , പ്രായശ്ചിത്തത്തി ന്റെയും പരസ്നേഹ പ്രവർത്തികളുടെയും , മാനസാന്തരത്തി ന്റേയും , മനപരിവർത്തനത്തിന്റെയും കാലഘട്ടമാണ് എല്ലാ ദിവസവും വി . കുർബ്ബാനയിൽ സജീവമായി പങ്കെടുക്കണം . നോമ്പെടുത്ത് പുണ്യപ്രവർത്തികൾ ചെയ്യണം . കർത്താവി ന്റെ ഉത്ഥാന തിരുനാളിനായി നന്നായി ഒരുങ്ങണം . പത്താംക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്ന കു ട്ടികൾ അവരുടെ ഭാവിജീവിതം എങ്ങനെവേണം ഏത് തര ത്തിലാകണം എന്നൊക്കെ തീരുമാനിക്കുന്ന സമയമാണ് . മ റ്റൊരു വാക്കിൽ പറഞ്ഞാൽ എന്റെ ജീവിതാന്തസ്സ് എന്താ യിരിക്കണം എന്ന് തീരുമാനിക്കുകയും തിരഞ്ഞെടുക്കുക യും ചെയ്യുന്ന സമയം . ഓരോ മനുഷ്യനെയുംകുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തിരിച്ചറിയലാണ് ദൈവവിളി നമ്മി ലെ ദൈവവിളി നാം തിരിച്ചറിയണം . നല്ല ദൈവവിളികൾ ഉ ണ്ടാകുവാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം . നിങ്ങളിലെ ദൈവവിളി തിരിച്ചറിയുവാനും ജീവിതാന്ത് തിരഞ്ഞെ ടുക്കുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . ഹൃദയ ത്തിലെ ഈശോയുടെ സാന്നിദ്ധ്യം നന്നായി ജീവിക്കുവാൻ ശക്തിയും പ്രചോദനവും നൽകട്ടെ . എല്ലാവർക്കും വിജയാശംസകൾ നേരുന്നു .
Ayyanthole Catechism Unit Valuation camp
Ayyanthole catechism unit : 6/3/2022, ഒന്നു മുതൽ എസിസി വരെയുള്ള ക്ലാസ്സുകാരുടെ വാലുവേഷൻ ക്യാമ്പ് Catechism office ൽ വച്ച് എല്ലാ അധ്യാപകരുടെ സാന്നിധ്യത്തിൽ നടക്കുകയുണ്ടായി എല്ലാ അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു .അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് വേലുവേഷൻ പൂർത്തിയാക്കുകയും Internal മാർക്ക് അപ്ഡേറ്റ് ചെയ്യുകയും ചെയ്തു
| Teachers on valuation camp. |
Annual examination for 2, 4, 6, 8 classes.
Ayyanthole Catechism Unit : 2, 4, 6, 8 ക്ലാസുകാരുടെ വാർഷിക പരീക്ഷ ഇന്ന് നിശ്ചയിച്ചിരുന്നത് പോലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ ആരംഭിക്കുകയുണ്ടായി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും തന്നെ പരീക്ഷ എഴുതുകയും നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുകയും ചെയ്തു . 2, 4 ക്ലാസുകാർക്ക് നിർമ്മല കോൺവെൻറ് സ്കൂളിലും, അഞ്ച്, ഏഴ് ഒമ്പത് ക്ലാസുകാർക്ക് വലിയ പാരിഷ് ഹാളിലും ആയിട്ടാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്കായി അധ്യാപകരുടെ ഭാഗത്തുനിന്നും കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു .
| Ayyanthole Catechism Unit: Students writing examination. |