Search
Breaking News
Half yearly : മുഴുവൻ ഹാജർ
Ayyanthole: 1,3,5,7,9,11 ക്ലാസ്സുകാർക്ക് ഇന്ന് 9/10/2022 നടത്തിയ അർധവാർഷിക പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഹാജരായി. പരീക്ഷ പൊതുവേ എളുപ്പം ആയിരുന്നാലും ചോദ്യങ്ങൾ വിദ്യാർത്ഥികളിൽ പലരേയും കുഴക്കിയതായി അഭിപ്രായപ്പെട്ടു. കൃത്യം 2 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചതിരിഞ്ഞ് 4 മണിക്ക് അവസാനിച്ചു. പ്രത്യേകം തയ്യാറാക്കിയ രജിസ്റ്റർ നമ്പറോട് കൂടിയ ക്ലാസ് മുറികളില് ആയിരുന്നു പരീക്ഷകൾ നടന്നത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണമായ സഹകരണം പരീക്ഷ നടത്തിപ്പിന് ഉപകാരമായി. ഒക്ടോബർ 16 -)o തീയതി ഞായറാഴ്ച 2, 4, 6, 7, 9, 12 ക്ലാസ്സുകാർക്ക് 2 മണി മുതൽ 4 മണി വരെ അർദ്ധവാർഷിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. പരീക്ഷ ഇല്ലാത്ത ക്ലാസുകാർക്ക് ഈ ദിവസങ്ങളിൽ പതിവുപോലെ രാവിലെ വിശ്വാസപരിശീലനം ഉണ്ടായിരിക്കും.
അവസാനവട്ട കോപ്പുകൂട്ടി: അയ്യന്തോൾ
Ayyanthole : ചിൽഡ്രൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവത്തിനായി ഒരുങ്ങി അയ്യന്തോൾ കാറ്റക്കിസം യൂണിറ്റ്. അമ്പതിലധികം വിദ്യാർഥികൾ ഈ മത്സരങ്ങളിൽ അയ്യന്തോൾ യൂണിറ്റിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നു. അവസാനവട്ട ഒരുക്കത്തിൻ്റെ ദിവസമായ ഇന്ന് എല്ലാ വിദ്യാർത്ഥികളും വളരെയധികം നന്നായി പരിശീലിച്ചു.
കുട്ടികളുടെ class Magazine മത്സരം
Ayyanthole: എല്ലാ വർഷവും നടത്താറുള്ള ക്ലാസ് മാഗസിൻ മത്സരം ഈ വർഷവും നടത്തുവാൻ തീരുമാനമായി.' ദൈവവചന കേന്ദ്രീകൃത വിശ്വാസപരിശീലനം 'എന്നതാണ് ഈ വർഷത്തെ വിഷയം. ചിത്രരചന, കഥ, കവിത, നാടകം മുതലായ ഏതുതരം രചനകളും ക്ലാസ് മാഗസിന് അരി കുട്ടികൾക്ക് ഒരുക്കാവുന്നതാണ് . തിരഞ്ഞെടുക്കപ്പെടുന്ന നല്ല മാഗസിന് സമ്മാനവും എല്ലാ വർഷത്തെ പോലെ ഈ വർഷവും ഉണ്ടായിരിക്കും.
കാണാതെ പോകരുത് ഈ കുഞ്ഞ് നന്മകളെ
Ayyanthole : ഏതൊരു പരിപാടിയുടെ വിജയത്തിന് പിന്നിലും പ്രവർത്തിക്കുന്ന ആരുമറിയാത്ത ഏതാനും ചില വ്യക്തികൾ കാണും. ലോഗോസിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ഈ കുഞ്ഞു കരങ്ങളെ കാണാതിരിക്കാൻ സാധ്യമല്ല.
നമ്മുടെ വിദ്യാർത്ഥികൾ രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം വലിയ ഹാളിൽ അതിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കൊണ്ട് അവരുടെ ഉത്തരവാദിതത്തിൻ്റെയും സ്നേഹത്തെയും കൂട്ടായ്മയുടെയും കരുത്ത് അവർതെളിയിച്ചു.
ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച എല്ലാം നല്ല മക്കൾക്കും അയ്യന്തോൾ കാറ്റെകിസം യൂണിറ്റിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു
ലോഗോസ്2022: ഒരുക്കങ്ങൾ പൂർത്തിയാക്കി അയ്യന്തോൾ
തൃശ്ശൂര്‍ ബൈബിള്‍ അപ്പസ്തൊലേറ്റ് അതിരൂപതതലത്തില്‍ ലോഗോസ് ക്വിസ് മത്സരങ്ങള്‍ക്ക് മുന്നൊരുക്കമായി അണിയിച്ചൊരുക്കുന്ന വിപുലമായ മത്സരങ്ങളാണ് "വെരിത്താസ് ക്വിസ്" പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട്, വചനത്തില്‍ നിലനിന്ന്, സ്നേഹത്തിന്‍റെ ഐക്യത്തില്‍, വഴിയും സത്യവും ജീവനുമായവനെ പിന്‍ചെന്ന് സത്യത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കും നിത്യജീവന്‍റെ പരിപൂര്‍ണ്ണതയിലേക്കും കടന്നുവരുവാന്‍ ദൈവജനത്തെ നയിക്കുന്നതാകട്ടെ ഈ വെരിത്താസ് ക്വിസ്... വി. യോഹന്നാന്‍ പറഞ്ഞിരുന്നു നിങ്ങള്‍ സത്യത്തെ അറിയുന്നവരാണെങ്കില്‍ "സത്യം നിങ്ങളെ സ്വതന്ത്രരാക്കിക്കൊള്ളുമെന്ന്"
നമ്മുടെ ഇടവകയിലും ലോഗോസ് ക്വിസ് നായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പള്ളി ഹാളിൽ വെച്ചിട്ട് ആയിരിക്കും പരീക്ഷകൾ നടക്കുന്നത് . 204 പേരാണ് ലോഗോസ് ക്വിസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത് അവർക്കുള്ള ഹാൾടിക്കറ്റുകൾ എല്ലാം തയ്യാറായി കഴിഞ്ഞു. കാറ്റിക്കിസം വിദ്യാർത്ഥികൾക്കായുള്ള ഹാൾടിക്കറ്റുകൾ നാളെ രാവിലെ ക്ലാസ്സുകളിൽ വച്ച് അധ്യാപകർ വിതരണം ചെയ്യുന്നതാണ് . ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് പരീക്ഷാ സമയം .
സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുന്ന സഹായകനോടൊത്ത് നമുക്കും വചനോപാസകരാകാം!!!
Subscribe to:
Posts (Atom)










