Search
Breaking News
Nirmala convent ലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം
Ayyanthole: അയ്യന്തോൾ catechism യൂണിറ്റ് നിർമല കോൺവെന്റിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം നൽകി. Ayyanthole catechism unit Secretary സമ്മാനം Sr.little Therese ന് കൈമാറി.
മാഗസിൻ സമർപ്പണം 2022
Ayyanthole: എല്ലാവർഷവും നടത്തപ്പെടാറുണ്ട് ഉള്ള മാഗസിൻ മത്സരം ഈ വർഷവും ക്ലാസ് വൈസ് ആയി നടത്തപ്പെടുകയുണ്ടായി. 'ദൈവവചന കേന്ദ്രീകൃത വിശ്വാസപരിശീലനം എന്നതായിരുന്നു കുട്ടികൾക്കായി നൽകിയ വിഷയം. വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് വൈസ് ആയി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ മാഗസിനുകൾ ഇന്ന് December 18 ന് രണ്ടാമത്തെ കുർബാനമധ്യേ കാഴ്ച്ച അർപ്പിക്കുകയുണ്ടായി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മികച്ച മാഗസിന് സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ക്രിസ്തുമസിന് പ്രാർത്ഥിച്ച് ഒരുങ്ങി അയ്യന്തോൾ
Ayyanthole: ക്രിസ്മസിന് മുന്നോടിയായി വിശ്വാസ പരിശീലന യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി സ്പിരിച്ചൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രാർത്ഥന കൂട്ടായ്മ ഡിസംബർ 11, 18 എന്നീ തീയതികളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .നേഴ്സറി മുതൽ ACC വരെയുള്ള എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്കും പ്രാർത്ഥന കൂട്ടായ്മ ഉണ്ടായിരുന്നു. Nirmala convent ലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ആണ് പ്രാർത്ഥനാ കൂട്ടായ്മയെ നയിച്ചത്. എല്ലാ വിദ്യാർഥികളും അധ്യാപകരും ക്രിസ്മസിനായി ഒരുങ്ങി .പരീക്ഷ എഴുതി കുട്ടികളും അധ്യാപകരും
Ayyanthole: dec 4 തീയതി നടന്ന midterm -2 പരീക്ഷയിൽ 95 ശതമാനത്തോളം വിദ്യാർത്ഥികളും ഹാജരായിരുന്നു. രാവിലെ വിശ്വാസ പരിശീലനത്തിന് സമയത്ത് തന്നെയായിരുന്നു അത് ക്ലാസ്സുകളിൽ വെച്ച് അധ്യാപകർ പരീക്ഷകൾ നടത്തിയത്. പരീക്ഷാ വേളയിൽ ചില ക്ലാസ്സുകളിൽ വികാരിയച്ചൻ വിസിറ്റ് നടത്തുകയുണ്ടായി.
അന്ന് ഉച്ചയ്ക്ക് തന്നെ അധ്യാപകർക്കുള്ള പരീക്ഷയും നടത്തപ്പെടുകയുണ്ടായി. എല്ലാ അധ്യാപകരും പ്രസ്തുത പരീക്ഷയിൽ പങ്കെടുത്തു.
രജതജൂബിലിയുടെ നിറവിൽ
Ayyanthole: വികാരിയച്ചൻ റവ. ഫാ. ജെയ്സൻ പുന്നശ്ശേരിയുടെ പൗരോഹിത്യത്തിന്റെയും നിർമ്മല കോൺവെന്റ് മദർ സുപ്പിരിയർ റവ .സിസ്റ്റർ കാതറിൻ CHF ൻ്റെ സന്യാസ സമർപ്പണത്തിന്റെയും , രജത ജൂബിലി ആഘോഷങ്ങൾ ( 1997-2022 ) ഇടവക തലത്തിൽ നവംബർ 27 -ാം തിയ്യതി ഞായറാഴ്ച സംയുക്തമായി ആഘോഷിച്ചു . അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ജുബിലേറിയൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലിയും തുടർന്ന് 6:30 pm മണിക്ക് പൊതുസമ്മേളനവും നടന്നു . ഇടവക ജനങ്ങൾ ഇവരോടുള്ള സ്നേഹവും ആദരവും പ്രതേകം പ്രകടിപ്പിച്ചു . മാർ . ആൻഡ്രൂസ് താഴത്ത് (CBCI പ്രസിഡന്റ്) ആശംസകൾ അറിയിച്ചു. മോൺ.ജോസ് വല്ലൂരാൻ (വികാരി ജനറൽ) പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശ്രീ . ടി.എൻ. പ്രതാപൻ ( M.P.) യും സന്നിഹിതരായിരുന്നു.
Subscribe to:
Posts (Atom)








