Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

2023-24 അധ്യയനവർഷത്തിന് തുടക്കം



Ayyanthole: 2023-24 വർഷത്തെ വിശ്വാസപരിശീലനം ക്ലാസ്സുകളുടെ ആരംഭം ഇന്ന് 8:00 മണിക്ക് അയ്യന്തോൾ പള്ളിയിൽ വെച്ച് വികാരി ജയ്സൺ അച്ചൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എല്ലാ വിദ്യാർത്ഥികളും 7:45 തന്നെ പള്ളിയിൽ ഒത്തുകൂടി. ഒന്നാം ക്ലാസിലേക്ക് പുതുതായി വന്ന എല്ലാ കുഞ്ഞു കൂട്ടുകാരെയും പിടിഎ പ്രസിഡൻറ് പൂക്കൾ നൽകി സ്വീകരിച്ചു പ്രസ്തുത യോഗത്തിനുശേഷം അതാത് വിശ്വാസപരിശീലന അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ താന്താങ്ങളുടെ ക്ലാസുകളിലേക്ക് കൊണ്ടുപോവുകയും അവരെ പരിചയപ്പെടുകയും ചെയ്തു. ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ആയതിനാൽ അതിനോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ ഉണ്ടായി.ACC, +2 വിദ്യാർത്ഥി പ്രതിനിധിയും അദ്ധ്യാപകരും പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്തു.

ഈശോയോടൊപ്പം catechism അദ്ധ്യാപകർ



Ayyanthole: 2023-2024 അധ്യയനവർഷത്തിന് നാളെ 4/6/2023 ഞായറാഴ്ച ആരംഭം കുറിക്കുകയാണല്ലോ. ആയതിൻ്റെ ഒരുക്കത്തിനായി 3/6/2023 രാത്രി 7 മണി മുതൽ 8 മണി വരെ എല്ലാ വിശ്വാസപരിശീലന അധ്യാപകരും പള്ളിയിൽ ഒത്തുകൂടുകയും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുകയും ഇടവകയെയും മുഴുവൻ വിദ്യാർത്ഥികളെയും പ്രത്യേകം സമർപ്പിക്കുകയും ചെയ്തു. ഇടവക വികാരി ഫാദർ ജെയ്സൺ അച്ഛൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.


Catechism ടെക്സ്റ്റ് ബുക്കുകളുടെ രജിസ്ട്രേഷൻ ഇന്ന് പൂർത്തിയായി.

 


Ayyanthole : May 7, 14 തീയതികളിലായി നടന്ന Catechism ടെക്സ്റ്റ് ബുക്ക് രജിസ്ട്രേഷൻ program ഇന്ന് പൂർത്തിയായി. രണ്ടാമത്തെ കുർബാനയ്ക്കുശേഷം ചെറിയ പാരിഷ് ഹാളിന് മുൻപിലായി അധ്യാപകർ കുട്ടികളിൽ നിന്നും ടെക്സ്റ്റ് ബുക്കിംഗ് വിലയും പേരും കളക്ട് ചെയ്തു . പുതുതായി വിശ്വാസ പരിശീലനത്തിനായി വരുന്ന വിദ്യാർത്ഥികൾ പൂരിപ്പിച്ച ഫോം അധ്യാപകരെ ഈ അവസരത്തിൽ തന്നെ ഏൽപ്പിക്കുകയുണ്ടായി. 

കഴിഞ്ഞവർഷം കളക്ട് ചെയ്ത് പഴയ പുസ്തകങ്ങൾ ഈ വർഷം ആവശ്യമുള്ള വിദ്യാർത്ഥിക്ക് അതാത് അധ്യാപകരെ അത് അറിയിക്കാം. അധ്യാപകർ നിങ്ങൾക്ക് പഴയ പുസ്തകങ്ങൾ നൽകുന്നതായിരിക്കും.



കുട്ടികൾക്കായ് ഒരു അടിപ്പൊളി അവസരം


Registration started - (Last date May 1)







വികാരി അച്ചന് നാമഹേതുക തിരുനാൾ ആശംസകൾ


 Ayyanthole: നാമഹേതുക (24.04.2023) തിരുനാൾ ആഘോഷിക്കുന്ന സ്നേഹ വികാരിയച്ചന്  വിശ്വാസ പരിശീലന യുണിറ്റിൻ്റെയും, കുർബാന സ്വീകരണത്തിന് ഒരുങ്ങുന്ന കുഞ്ഞ് മക്കളുടേയും മക്കളുടെ സ്നേഹ നിർഭരമായ

അശംസകൾ നേർന്നു. പ്രിയപ്പെട്ട അച്ചന് പ്രിൻസിപ്പൾ ബൊക്കെ നൽകി ആദരിച്ചു.




Scholarship Exam ന് അവസരം നേടി എട്ട് മിടുക്കർ

Ayyanthole: എല്ലാ വർഷവും ആനുവൽ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷ ഈ വർഷം 22 - 04 - 2023 (ശനി) നടത്തപ്പെടുന്നു. D B C L C -ൽ വച്ച് *10 am - 12 noon - Std. IV, VI, VIII, X* *2pm - 4pm - Std. V, VII, IX, XI* പരീക്ഷ നടത്തപ്പെടുന്നത്. അർദ്ധ വാർഷിക പരീക്ഷയിലും വാർഷിക പരീക്ഷയിലും കൂടി *90 ശതമാനവും (72/80) അതിൽ കൂടുതലും മാർക്ക് നേടിയ 1, 2, 3* സ്ഥാനക്കാർ. *(ഇന്റേണൽമാർക്ക് കൂട്ടുന്നതല്ല)* .
നമ്മുടെ ഇടവകയിൽ നിന്ന് സ്കോളർഷിപ്പിന് അർഹരായ എട്ട് വിദ്യാർത്ഥികളാണ് ഉള്ളത്. 
Std -5 ൽ നിന്ന് JOHAN SEBASTIAN, SANAYA PHILIP. Std - 6 ൽ നിന്ന് AISWARYA BENCHAMIN T, ASHLIN JOHNY, ISABEL ANNA AJITH. Std - 7 ൽ നിന്ന് CAIRNS CHIRAMEL JAISON, NAOMI JOE Std - 11 ൽ നിന്ന് ANNA JOSEPH K എന്നിവരാണ് നമ്മുടെ ഇടവകയിൽനിന്ന് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മിടുക്കർ. ഈ മിടുക്കന്മാർക്കും മിടുക്കികൾക്കും അയ്യന്തോൾ ഇടവകയുടെ പേരിൽ എല്ലാവിധ വിജയാശംസകളും നേരുന്നു. 

ഫലപ്രഖ്യാപനത്തിൽ സാങ്കേതിക തടസ്സം


 Ayyanthole: അതിരൂപതയിൽ XII, ACC ഫലപ്രഖ്യാപനം സാങ്കേതിക തടസ്സം മൂലം 20ാം തിയതിയിലേക്ക് മാറ്റിയതായി അതിരൂപതാ ഡയറക്റ്റർ അറിയിച്ചു. അതിനോട് ഒപ്പം തന്നെ അയ്യന്തോൾ യൂണിറ്റിലെ മറ്റു ക്ലാസുകളുടെ ഫലങ്ങളും Catechism Ayyanthole Blog വഴി Result tabൽ Publish ചെയ്യുന്നതാണ്.