Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

Logos Quiz 2023

Ayyanthole : ഈ വർഷത്തെ ലോഗോസ് ക്വിസ് 2024 സെപ്റ്റംബർ തിയതി St. ജോസഫ് ഹാളിൽ ഉച്ചക്ക് 2 മണി മുതൽ 3.30 വരെ നടത്തപെടുകയുണ്ടായി. ഏകദ്ദേശം നൂറിലധികം കുട്ടികളും മുതിർന്നവരും ക്വിസിൽ പങ്കെടുത്തു.വിശ്വാസ പരിശീലന അധ്യാപകർ ക്വിസിനു നേതൃത്വം നൽകി. ലോഗോസ് ക്വിസ് നു മുന്നോടിയായി സെപ്റ്റംബർ 17 നു മോഡൽ ലോഗോസ് ക്വിസ് പരീക്ഷ (40 മാർക്കിന് ) നടത്തുകയുണ്ടായി . കൂടാതെ എല്ലാ ഞായറാഴ്ചയും ലോഗോസ് ക്വിസിൻ്റെ പാഠ്യഭാഗത്തുനിന്നു കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു അവരെ പരീക്ഷക്കായി തയാറെടുപ്പിച്ചിരുന്നു.

Feastal greetings to our dearest father

Ayyanthole: April 24, 2024ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന സ്നേഹ ബഹുമാനപ്പെട്ട വർഗ്ഗീസച്ചന് വിശ്വാസ പരിശീലന യുണിറ്റിൻ്റെയും, കുർബാന സ്വീകരണത്തിന് ഒരുങ്ങുന്ന കുഞ്ഞ് മക്കളുടേയും സ്നേഹാശംസകൾ നേർന്നു. പ്രിയപ്പെട്ട അച്ചന് പ്രിൻസിപ്പലും വിശ്വാസ പരിശീലന അധ്യാപകരും ചേർന്ന് ബൊക്കെ നൽകി ആദരിച്ചു.

വിവേകത്തോടെ വിവേചിച്ചറിയാൻ ദൈവദർശൻ 2k24

Ayyanthole: പരിശുദ്ധാത്മാവ് എന്ന ആശയത്തെ ആസ്പദമാക്കി ഒന്ന് മുതൽ ACC ക്ലാസ് വരെ യുള്ള കുട്ടികൾക്ക് April 11, 12, 13 തിയതികളിൽ 9 മണി മുതൽ 4 മണി വരെ, Dn. Brillwin Olakkengil ൻ്റെയും Br. Aljo Alappatt ൻ്റെയും നേതൃത്വത്തിൽ DAIVA DARSAN 2024 നടത്തപെടുകയുണ്ടായി. ക്യാമ്പിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഒരുക്കിക്കൊണ്ട് വികാരിയച്ചനും ഡീക്കനച്ചനും നിർമ്മൽ ബ്രദറും വിശ്വാസപരിശീലന അധ്യാപകരും ഇടവക കൈക്കാരന്മാരും മാതാപിതാക്കളും ക്യാമ്പിൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിവിധങ്ങളായ കളികളും, രസകരമായ പ്രവർത്തനങ്ങളും, ഗാനങ്ങളും, ഡാൻസും കൊണ്ട് മൂന്ന് ദിവസത്തെ ക്യാമ്പ് അതിഗംഭീരമായി പര്യവസാനിച്ചു. ക്യാമ്പിൻ്റെ അവസാനദിവസം കുട്ടികൾക്കായി ഒരു ഫുഡ് ഫെസ്റ്റും നടത്തപ്പെട്ടു.


Catechism Textbook order ചെയ്യാൻ ഒരു ദിവസം കൂടി......

സ്‌നേഹമുള്ള മാതാപിതാക്കളെ .......

19/05/2024 ഒന്നാമത്തെ കുർബാനക്ക് ശേഷം 2024-25 അധ്യയന  വർഷത്തിലേക്കുള്ള നേഴ്സറിയിലെയും ഒന്നാം ക്ലാസ്സിലെയും  അഡ്മിഷനും, ടെക്സ്റ്റ് ബുക്കുകളുടെ ഓർഡറും, വിലയും സെ. മേരീസ് ഹാളിൽ വെച്ച് സ്വീകരിക്കുന്നു.

📌 ഈ വർഷം STD XI ന്റെ ടെക്സ്റ്റ്‌ ബുക്ക്‌ മാറ്റo ഉണ്ട്.

📌പുതുതായി ഇടവകയിലേക്ക് മാറി വരുന്ന വിദ്യാർത്ഥികൾ, മാറി വരുന്ന  ഇടവകയുടെ വികാരിയുo, പ്രിൻസിപ്പലും സൈൻ ചെയ്ത T. C. യുടെ പ്രിൻ്റും കുടുംബ ഡയറിയുo  ആയി വരണമെന്ന് ഓർമ്മിപ്പിക്കുന്നു.

📌ഇവിടെ നിന്ന് മറ്റു ഇടവകയിലേക്ക്  T. C. ആവശ്യമുള്ളവർ അന്നേ ദിവസം അപേക്ഷ തരണമെന്ന് ഓർമ്മിപ്പിക്കുന്നു.

📌 നേഴ്സറിയിലെയും, ഒന്നാം ക്ലാസ്സിലെയും അഡ്മിഷന് വരുമ്പോൾ കുടുംബ ഡയറി മറക്കാതെ കൊണ്ട് വരണo.


മണിപ്പൂർ ജനതയുടെ വേദന തങ്ങളുടെയും വേദനയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് തിരുബാലസഖ്യവും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളും

Ayyanthole: മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് അയ്യന്തോൾ വിശ്വാസ പരിശീലന യൂണിറ്റിലെ വിദ്യാർത്ഥികൾ. തിരുവാലസഖ്യത്തിന്റെ നേതൃത്വത്തിൽ പ്ലക്കാടുകൾ തയ്യാറാക്കുകയും, കുട്ടികൾ തങ്ങളുടെ പ്രാർത്ഥനയും പ്രതിഷേധവും അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളും തങ്ങളാലാകുന്ന വിധം മണിപ്പൂരിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ പ്രാർത്ഥനയും പ്രതിഷേധവും അറിയിച്ചു.

KCYM പതാകദിനം

Ayyanthole: ജൂലൈ 3 രാവിലെ വിശുദ്ധ കുർബായും കാഴ്ച്ച സമർപ്പണത്തിനും ശേഷം വികാരി റവ.ഫാ. ജെയ്സൺ പുന്നശ്ശേരിയുടെ അദ്ധ്യക്ഷതയിൽ അനിമേറ്റർ Sr ഹിത ഫ്രാൻസിസ് CHF ഉം പ്രസിഡന്റ് അമൽ ചാർളിയും ചേർന്ന് പതാക ഉയർത്തി ആചരിച്ചു. KCYM അംഗങ്ങൾക്ക് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുതിയ അംഗങ്ങൾക്ക് സ്വാഗതം പറയുകയും മിട്ടായി വിതരണം നടത്തുകയും ചെയ്തു. അതിനോടൊപ്പം പതാക ദിനത്തോടനുബന്ധിച്ച് കേസിവൈഎം കോൺവെന്റിലെ കുട്ടികൾക്ക് ദൈനംദിന ആവശ്യങ്ങൾക്ക് ഉള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

ആദ്യത്തെ അസംബ്ലിക്ക് നേതൃത്വം നൽകി ഒന്നാം ക്ലാസിലെയും Nursery ലേയും വിദ്യാർത്ഥികൾ

 


Ayyanthole: 2/7/2023 ഞായറാഴ്ച മുതൽ വിശ്വാസ പരിശീലന ക്ലാസ്സിൽ പൊതു അസംബ്ലി ആരംഭിക്കുകയുണ്ടായി. ഒന്നാം ക്ലാസിലെയും Nursery ലേയും മിടുക്കന്മാരും മിടുക്കികളും അധ്യാപികയായ മേഴ്സി വിൻസൺ ടീച്ചറുടെയും Sandra ടീച്ചറുടെയും നേതൃത്വത്തിൽ മാതാപിതാക്കളോടൊപ്പം അസംബ്ലിക്ക് നേതൃത്വം നൽകി. എല്ലാ വിദ്യാർത്ഥികളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഏറെ സന്തോഷത്തോടും ഉത്സാഹത്തോടും അസംബ്ലിക്ക് നേതൃത്വം നൽകി. തുടർന്നുള്ള വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണവും നമ്മുടെ കുഞ്ഞു മാലാഖ കുട്ടികൾ നടത്തുകയുണ്ടായി. അവർക്ക് നേതൃത്വം നൽകിയ അധ്യാപികയെയും മാതാപിതാക്കളെയും പ്രിൻസിപ്പൽ പ്രത്യേകം അഭിനന്ദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തമായി അസംബ്ലി നയിക്കാൻ മറ്റു ക്ലാസ്സുകളുടെ വിദ്യാർത്ഥികളെയും പ്രത്യേകം ഓർമിപ്പിച്ചു.