Search
Breaking News
എൻ്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനായവൻ...!!!
Ayyanthole:
മൂന്ന് വർഷത്തെ സുത്യർഹ സേവനമനുഷ്ഠിച്ച് മണ്ണം പേട്ട ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ജെയ്സൻ പുന്നശ്ശേരിക്ക് വിശ്വാസപരിശീലന യൂണിറ്റിൻ്റെ യാത്രാമംഗളങ്ങൾ.
പുതിയ വികാരിയായി വന്ന ഫാ. വർഗ്ഗീസ് എടക്കളത്തൂരിന് അയ്യന്തോളിൻ്റെ മണ്ണിലേക്ക് സ്വാഗതം. വിശ്വാസപരിശീലന യൂണിറ്റിൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
വിദ്യാർത്ഥികൾ പരീക്ഷാ ചൂടിൽ
Ayyanthole: SSLC, പ്ലസ് ടു, ACC എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 11/02/2024 നും 1, 3, 5,7,9, 11 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 18/02/2024നും 2,4,6,8 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 25/02/2024നും catechism annual exam നടത്തുകയുണ്ടായി.
Trending Posts
സ്വയം വിലയിരുത്തലായി സൗഹൃദ സന്ദർശനം
Ayyanthole :
അയ്യന്തോൾ CATECHISM യൂണിറ്റ് വിലയിരുത്തുന്നതിനായി തൃശൂർ അതിരൂപതയിൽ നിന്ന് അദ്ധ്യാപകർ സെപ്തംബർ 10 ആം തിയതി യൂണിറ്റ് സന്ദർശിച്ചു. രാവിലെ അസ്സെംബ്ളിക്കും തുടർന്നു ഓരോ ക്ലാസും അവർ സന്ദർശിച്ച് കുട്ടികളെ പരിചയപ്പെട്ടു. രണ്ടാമത്തെ കുർബാനക്ക് ശേഷം കൂടിയ മീറ്റിംഗിൽ യൂണിറ്റിലെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ പ്രൊജക്ടറിലൂടെ അവരെ പരിചയപ്പെടുത്താൻ സാധിച്ചു.
Trending Posts
ഈശോയെ കാണാൻ...!!!
Ayyanthole: May 1, 2024 ന് ആദ്യ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ അയ്യന്തോളിൻ്റെ മക്കൾ, Peace Home ലെ ഈശോയുടെ കൂട്ടുകാരുമൊത്ത് സന്തോഷം പങ്കുവെച്ചു.
Trending Posts
തട്ടേക്കാട് വഴി മാമലക്കണ്ടത്തിലേക്ക്....
Ayyanthole: കാനന സ്വർഗത്തെ കണികണ്ടൊഴുകുന്ന മാമലക്കണ്ടത്തിലേക്ക്, 2023 ഡിസംബർ 27-ാം തിയതി ആയിരുന്നു വിശ്വാസപരിശീലന അധ്യാപകരുടെ വിനോദയാത്ര. തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്കും മാമലക്കണ്ടത്തിലേക്കുമായിരുന്നു യാത്ര. പ്രകൃതി ഭംഗി ആസ്വദിച്ചും, പരസ്പരം കളിച്ചും ചിരിച്ചും , ഓർമകളുടെ താളുകളിൽ ഇടം പിടിച്ച മനോഹര യാത്രയായിരുന്നു.
Trending Posts
ഫലപ്രഖ്യാപനം 2024
Ayyanthole: 2023-24 അധ്യായന വർഷത്തെ Annual Exam Result പ്രഖ്യാപിച്ചു. April 28 (ഞായറാഴ്ച) ഒന്നാം ക്ലാസ്സു മുതൽ പ്ലസ് വൺ വരെയുള്ള വിദ്യാർത്ഥികളുടെ Result, Rankwise പ്രഖ്യാപിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദങ്ങൾ!!!
Trending Posts
Logos Quiz 2023
Ayyanthole :
ഈ വർഷത്തെ ലോഗോസ് ക്വിസ് 2024 സെപ്റ്റംബർ തിയതി St. ജോസഫ് ഹാളിൽ ഉച്ചക്ക് 2 മണി മുതൽ 3.30 വരെ നടത്തപെടുകയുണ്ടായി. ഏകദ്ദേശം നൂറിലധികം കുട്ടികളും മുതിർന്നവരും ക്വിസിൽ പങ്കെടുത്തു.വിശ്വാസ പരിശീലന അധ്യാപകർ ക്വിസിനു നേതൃത്വം നൽകി.
ലോഗോസ് ക്വിസ് നു മുന്നോടിയായി സെപ്റ്റംബർ 17 നു മോഡൽ ലോഗോസ് ക്വിസ് പരീക്ഷ (40 മാർക്കിന് ) നടത്തുകയുണ്ടായി .
കൂടാതെ എല്ലാ ഞായറാഴ്ചയും ലോഗോസ് ക്വിസിൻ്റെ പാഠ്യഭാഗത്തുനിന്നു കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു അവരെ പരീക്ഷക്കായി തയാറെടുപ്പിച്ചിരുന്നു.
Trending Posts
Subscribe to:
Posts (Atom)









