Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

കാരുണ്യ നിധിയുമായി ഒരു കാരുണ്യ യാത്ര

Ayyanthole: പുവർ ബോക്സിൽ സമാഹരിച്ച കാരുണ്യ നിധിയുമായി LP, UP, HS എന്നീ മൂന്ന് വിഭാഗങ്ങളായി വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും പോവുകയുണ്ടായി.
മാർച്ച് 3, 2024ന് UP സെക്ഷനിലെ വിദ്യാർത്ഥികളും അധ്യാപകരും, കണ്ണാറ ജയ്ക്രിസ്റ്റോ സദനിലെ കുട്ടികൾക്ക് സമ്മാനങ്ങളുമായി സന്ദർശനം നടത്തി.

LP സെക്ഷനിലെ വിദ്യാർത്ഥികളും അധ്യാപകരും മാർച്ച് 9, 2024ന് Mariam Thressia സദൻ സന്ദർശിച്ചു.

ദൈവകരുണയുടെ തിരുനാൾ (07/04/2024 ) ദിനത്തിൽ ഒമ്പതു മുതൽ ACCവരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും കാരുണ്യ സ്പർശവുമായി, ഒല്ലൂർ പുനർജീവൻ സന്ദർശിച്ചു.

കൈതാങ്ങായി അയ്യന്തോൾ...!!!

Ayyanthole: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എല്ലാ വർഷവും നടത്തുന്നതുപോലെ ജൂൺ മാസം മുതൽ ഡിസംബർ മാസം വരെ ഓരോ ക്ലാസ്സുകളും പുവർ ബോക്സ് കളക്ഷൻ നടത്തുകയുണ്ടായി.
LP SECTION
First 🥇 - STD IV
Second 🥈 - Nursery

UP SECTION
First 🥇 - STD V A
Second 🥈 - STD VI

HS SECTION
First 🥇 - STD X A
Second 🥈 - STD XII

OVERALL TROPHY 🏆 STD V A

എൻ്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനായവൻ...!!!

Ayyanthole: മൂന്ന് വർഷത്തെ സുത്യർഹ സേവനമനുഷ്ഠിച്ച് മണ്ണം പേട്ട ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ജെയ്സൻ പുന്നശ്ശേരിക്ക് വിശ്വാസപരിശീലന യൂണിറ്റിൻ്റെ യാത്രാമംഗളങ്ങൾ. പുതിയ വികാരിയായി വന്ന ഫാ. വർഗ്ഗീസ് എടക്കളത്തൂരിന് അയ്യന്തോളിൻ്റെ മണ്ണിലേക്ക് സ്വാഗതം. വിശ്വാസപരിശീലന യൂണിറ്റിൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

വിദ്യാർത്ഥികൾ പരീക്ഷാ ചൂടിൽ

Ayyanthole: SSLC, പ്ലസ് ടു, ACC എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 11/02/2024 നും 1, 3, 5,7,9, 11 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 18/02/2024നും 2,4,6,8 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 25/02/2024നും catechism annual exam നടത്തുകയുണ്ടായി.

സ്വയം വിലയിരുത്തലായി സൗഹൃദ സന്ദർശനം

Ayyanthole :
അയ്യന്തോൾ CATECHISM യൂണിറ്റ് വിലയിരുത്തുന്നതിനായി തൃശൂർ അതിരൂപതയിൽ നിന്ന് അദ്ധ്യാപകർ സെപ്തംബർ 10 ആം തിയതി യൂണിറ്റ് സന്ദർശിച്ചു. രാവിലെ അസ്സെംബ്ളിക്കും തുടർന്നു ഓരോ ക്ലാസും അവർ സന്ദർശിച്ച്‌ കുട്ടികളെ പരിചയപ്പെട്ടു. രണ്ടാമത്തെ കുർബാനക്ക് ശേഷം കൂടിയ മീറ്റിംഗിൽ യൂണിറ്റിലെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ പ്രൊജക്ടറിലൂടെ അവരെ പരിചയപ്പെടുത്താൻ സാധിച്ചു.

ഈശോയെ കാണാൻ...!!!

Ayyanthole: May 1, 2024 ന് ആദ്യ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ അയ്യന്തോളിൻ്റെ മക്കൾ, Peace Home ലെ ഈശോയുടെ കൂട്ടുകാരുമൊത്ത് സന്തോഷം പങ്കുവെച്ചു.


തട്ടേക്കാട് വഴി മാമലക്കണ്ടത്തിലേക്ക്....

Ayyanthole: കാനന സ്വർഗത്തെ കണികണ്ടൊഴുകുന്ന മാമലക്കണ്ടത്തിലേക്ക്, 2023 ഡിസംബർ 27-ാം തിയതി ആയിരുന്നു വിശ്വാസപരിശീലന അധ്യാപകരുടെ വിനോദയാത്ര. തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്കും മാമലക്കണ്ടത്തിലേക്കുമായിരുന്നു യാത്ര. പ്രകൃതി ഭംഗി ആസ്വദിച്ചും, പരസ്പരം കളിച്ചും ചിരിച്ചും , ഓർമകളുടെ താളുകളിൽ ഇടം പിടിച്ച മനോഹര യാത്രയായിരുന്നു.