Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

𝑩𝒊𝒃𝒍𝒆 𝑸𝒖𝒊𝒛'24

Ayyanthole:
ലോഗോസ് ക്വിസ് 2024 ൻ്റെ ഭാഗമായി സെപ്റ്റംബർ 29ന് മെഗാ ബൈബിൾ ക്വിസ് നടത്തുകയുണ്ടായി. അഞ്ചാം ക്ലാസ് മുതൽ എ സി സി വരെയുള്ള ക്ലാസുകളിൽ നിന്ന് നാലു വീതം വിദ്യാർത്ഥികൾ അടങ്ങിയ ഓരോ ടീമും പങ്കെടുക്കുകയുണ്ടായി.
𝑩𝒊𝒃𝒍𝒆 𝑸𝒖𝒊𝒛'24 𝑾𝒊𝒏𝒏𝒆𝒓𝒔
First Prize🥇: STD IX B
Second Prize🥈: STd VIII
Third Prize🥉: STd IX A
Congratulations to the winners and participants ✨✨✨✨✨✨✨✨

സ്നേഹപൂർവ്വം പ്രിയപ്പെട്ട ഡിക്കന്

Ayyanthole:
അപ്രതീക്ഷിതമായിരുന്നു വരവ്🤩.... പോകുമ്പോൾ ഒരുപിടി നല്ല ഓർമകളും🥰 പുഞ്ചിരിയും. അയ്യന്തോൾ ഇടവകയിൽ 5 മാസകാലം സേവനമനുഷ്ഠിച്ച്, എല്ലാ മേഖലയിലും തൻ്റെ കൈയൊപ്പ് പതിപ്പിച്ച് , വൈദിക പഠനം പൂർത്തിയാക്കുന്നതിനായി സെമിനാരിയിലേക്ക് യാത്രയാവുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡീക്കന് ഒരായിരം പ്രാർത്ഥനാശംസകൾ...!!!

വയനാട് ടൂറിസത്തിനൊരു കൈതാങ്ങായി വിശ്വാസ പരിശീലന അധ്യാപകർ

Ayyanthole:
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാടിന് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയുണ്ട്. ഈ ജില്ലയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇവിടേക്കുള്ള വിനോദസഞ്ചാരത്തെക്കുറിച്ചാണ് മനസിലേക്ക് ഓടിയെത്തുന്നത്. വയനാട് എന്നാല്‍ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്. പ്രകൃതിയോട് ഇത്രയും ഇണങ്ങി നില്‍ക്കുന്ന മറ്റൊരു ജില്ല കേരളത്തിലില്ല. നഗരങ്ങളിലെ തിരക്കുകളില്‍ നിന്ന് വയനാടിന്റെ പച്ചപ്പിലേക്ക് അലിഞ്ഞു ചേരുക എന്നതാണ് ഇവിടെയെത്തുന്നവരുടെ പ്രധാന ഉദ്ദേശം.

ആഗസ്റ്റ് 25, 26 ദിവസങ്ങളിലായി വിശ്വാസ പരിശീലന അധ്യാപകരുടെ യാത്ര. പ്രകൃതി ഭംഗി ആസ്വദിച്ചും, പരസ്പരം കളിച്ചും ചിരിച്ചും , ഓർമകളുടെ താളുകളിൽ ഇടം പിടിച്ച മനോഹര യാത്രയായിരുന്നു.

അടിപൊളി മാതാവ് - 𝑪𝒂𝒑𝒕𝒊𝒐𝒏 𝑴𝒂𝒌𝒊𝒏𝒈 𝑪𝒐𝒎𝒑𝒆𝒕𝒊𝒕𝒊𝒐𝒏

Ayyanthole:
നമ്മുടെ വിശ്വാസ പരിശീലന യൂണിറ്റിൻ്റെ ഇൻസ്റ്റാഗ്രാം പേജായ 𝑪𝑯𝑹𝑰𝑺𝑴𝑨𝑻𝑬𝑺 ൻ്റെ ആഭിമുഖ്യത്തിൽ 𝑪𝒂𝒑𝒕𝒊𝒐𝒏 𝑴𝒂𝒌𝒊𝒏𝒈 𝑪𝒐𝒎𝒑𝒆𝒕𝒊𝒕𝒊𝒐𝒏 🗒️🖊️ ഓഗസ്റ്റ് 11 മുതൽ ഓഗസ്റ്റ് 15 വരെ പ്രായഭേദമന്യേ , നടത്തുകയുണ്ടായി. ഓൺലൈനായും ഓഫ്ലൈനായും മത്സരം നടത്തി.
Click here to see: Caption Making Competition - Chrismates

𝐂𝐚𝐩𝐭𝐢𝐨𝐧 𝐌𝐚𝐤𝐢𝐧𝐠 𝐂𝐨𝐦𝐩𝐞𝐭𝐢𝐭𝐢𝐨𝐧 𝐖𝐢𝐧𝐧𝐞𝐫𝐬✍🏻:

🏅Online Winner: 𝑺𝒉𝒊𝒏𝒆 𝑩𝒂𝒊𝒋𝒖
Caption : പറുദീസയിലെ റോസാപ്പുഷ്പം
🏅Offline Winner: 𝑴𝒓. 𝑭𝒓𝒆𝒏𝒋𝒐 𝑭𝒓𝒂𝒏𝒄𝒊𝒔
Caption: സഭാ മുറ്റത്തെ നന്മ മരം
🏆 𝑪𝒐𝒏𝒈𝒓𝒂𝒕𝒖𝒍𝒂𝒕𝒊𝒐𝒏𝒔 𝒕𝒐 𝒕𝒉𝒆 𝑾𝒊𝒏𝒏𝒆𝒓𝒔🏆

മരിയൻ പ്രത്യക്ഷങ്ങൾ

Ayyanthole:
ആഗസ്റ്റ് 15, മാതാവിൻ്റെ സ്വർഗ്ഗാരോപിത തിരുനാളിനോട് അനുബന്ധിച്ച് മാതാവിൻ്റെ വിവിധങ്ങളായ പ്രത്യക്ഷങ്ങളെ (apparitions of Mary) പരിചയപ്പെടുത്തി church assembly വിജ്ഞാനപ്രദവും മനോഹരവും ആക്കി അയ്യന്തോൾ catechism യൂണിറ്റിലെ ചുണക്കുട്ടികൾ. ഓരോ ക്ലാസിലെയും ഓരോ വിദ്യാർത്ഥികൾ വീതം മാതാവിൻ്റെ വിവിധങ്ങളായ വേഷങ്ങൾ അണിയുകയും, ആ മാതാവിനെ മറ്റെല്ലാ വിദ്യാർത്ഥികൾക്കും ആയി പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

എനിക്കുള്ളതിൽ നിന്ന് എൻ്റെ ഈശോയ്ക്ക്; മാതാപിതാക്കൾക്കൊപ്പം

Ayyanthole:
ആബാ വർഷമായി ആചരിക്കുന്ന ഈ അധ്യയന വർഷത്തിലെ ക്ലാസ്സ് PTA വ്യത്യസ്ത രീതിയിൽ ആയിരുന്നു😍🥰, മാതാപിതാക്കളും കുട്ടികളും ഒരുമിച്ചുള്ള മീറ്റിംങ്ങും കാഴ്ച സമർപ്പണവും ❤️‍🔥...!!! കുട്ടികൾക്ക് കാഴ്ച സമർപ്പണത്തിൻ്റെ 🤍അർത്ഥം മനസ്സിലാക്കി കൊടുക്കാൻ ഇത് വളരെ ഉപകാരപ്രദമായിരുന്നു. തനിക്കുള്ളത് എന്താണോ അത് ദൈവത്തിന് ദാനമായി നൽകുന്നതാണ് കാഴ്ച സമർപ്പണം എന്ന അവബോധം കുട്ടികളുടെ മനസ്സിൽ ഉണർത്താൻ ഇത് വളരെയധികം സഹായകമായി.