Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

അയ്യന്തോൾ ഇടവകയിലെ 26 കുട്ടികൾ ഇന്ന് ആദ്യ കുർബാന സ്വീകരിച്ചു.


 


Ayyanthole : മൂന്നുമാസത്തെ ഒരുക്കത്തിന് ഒടുവിൽ അയ്യന്തോൾ ഇടവകയിലെ 26 കുട്ടികൾ ഇന്ന് ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. ബഹുമാനപ്പെട്ട സിസ്റ്റേഴ്സും അധ്യാപകരും അവരെ നല്ല രീതിയിൽ തന്നെ ഒരുക്കി. എല്ലാ കുഞ്ഞുങ്ങളും വെള്ള വസ്ത്രങ്ങളണിഞ്ഞ് ദിവ്യകാരുണ്യ സന്നിധിയിൽ അണിനിരന്നു.  ഒമ്പതുമണിയുടെ വിശുദ്ധ കുർബാനയിൽ കുഞ്ഞുങ്ങളും മാതാപിതാക്കളും അവരുടെ ബന്ധുമിത്രാദികളും പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം കുട്ടികൾക്കായി സ്നേഹവിരുന്നും വലിയ പാരിഷ് ഹാളിൽ വച്ച് നടത്തുകയുണ്ടായി.ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഇടവക ജനങ്ങൾ എല്ലാവരും പ്രാർത്ഥനാശംസകൾ നേർന്നു.