Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

യൂണിറ്റ് വിസിറ്റ് 2022

Ayyanthole: എല്ലാവർഷവും നടത്തിവരുന്ന കാറ്റിസം യൂണിറ്റ് വിസിറ്റ് ഈ വർഷവും നടത്തപ്പെടുക യുണ്ടായി. അതിരൂപതയിൽ നിന്ന് നിയോഗിക്കപ്പെടുന്ന 3 അധ്യാപകരാണ് യൂണിറ്റിന് ഇൻസ്പെക്ടറായി വന്നത്. യൂണിറ്റിലെ പ്രവർത്തനങ്ങൾ പ്രത്യേക പരിശോധിക്കുന്നതിനും യൂണിറ്റിന് പ്രവർത്തനങ്ങളുടെ അപാകതകൾ ചൂണ്ടിക്കാണിക്കുന്നതിനും യൂണിറ്റിന് വളരെയധികം സഹായകമായി. രാവിലെ നടന്ന അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ യൂണിറ്റിലേക്ക് inspection ന് വന്ന അധ്യാപകർക്ക് സ്വാഗതമരുളി. ശേഷം അധ്യാപകർ എല്ലാ ക്ലാസുകളിലും വിസിറ്റ് ചെയ്യുകയുണ്ടായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്റ്റാഫ് മുറിയിൽവച്ച് യൂണിറ്റ് വിസ്റ്റിന് വന്ന അധ്യാപകരും യൂണിറ്റിലെ എല്ലാ അധ്യാപകരും പ്രിൻസിപ്പലും ഒന്നിച്ചു കൂടുകയും യൂണിറ്റിനെ പ്രവർത്തനങ്ങളെ പറ്റിയും തുടർ പ്രവർത്തനങ്ങളെ പറ്റിയും ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയ്ക്കുശേഷം സ്നേഹവിരുന്നും, തുടർന്ന് യൂണിറ്റിലെ ഫയലുകളും മറ്റും പരിശോധിക്കുകയും യൂണിറ്റ് വിസിറ്റ് അവസാനിക്കുകയും ചെയ്തു.