Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

MISSION SUNDAY 2023 - Food fest

Ayyanthole : ഈ വർഷത്തെ മിഷൻ സൺ‌ഡേ പ്രവർത്തനങ്ങൾ ഫുഡ് ഫെസ്റ്റ് നടത്തിയാണ് ആചരിച്ചത്. നഴ്സറി ക്ലാസ്സുമുതൽ ACC ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകാരും ഓരോ സ്റ്റാൾ ഇട്ടു അവർക്ക് സാധിക്കുന്ന ഭക്ഷണ സാധനങ്ങൾ വില്പനയ്ക്ക് വച്ചു. ഇതിൽ നിന്ന് കിട്ടുന്ന പണം മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന ആളുകളിൽ എത്തിക്കാൻ തീരുമാനിച്ചു. ഭക്ഷണസാധനങ്ങളുടെ സ്റ്റാളിൽ മാത്രമല്ല വിവിധതരം ഗെയിംസിൻറെ സ്റ്റാളുകളും ഉണ്ടായിരുന്നു. ഫുഡ് ഫെസ്റ്റ് ഒക്ടോബർ 22 ആം തിയതി ഞായറാഴ്ച ഒന്നാമാത്തെ കുർബാനയ്ക്ക് ശേഷം വികാരിയച്ചൻ ഉൽഘടനം ചെയ്തു. ഇടവകജനങ്ങളുടെയും PTA അംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ പരിപാടിയുടെ മാറ്റുകൂട്ടി.