വിശ്വാസപരിശീലന വാർഷികം
Ayyanthole:
നവംബർ 3 ന് വിശ്വാസപരിശീലന ദിനം ആഘോഷിക്കുകയുണ്ടായി. തൃശൂർ അതിരൂപത വിശ്വാസപരിശീലന അസിസ്റ്റന്റ് ഡയറക്ടർ ഫാ. സനൽ മാളിയേക്കൽ മുഖ്യാതിഥിയായിരുന്നു . റെവ ഫാ വർഗീസ് എടക്കളത്തൂർ(വികാരി ) അധ്യക്ഷപ്രസംഗം നടത്തുകയുണ്ടായി. ക്ലാസ് തലപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻഡോവ്മെന്റുകൾ, സമ്മാനങ്ങൾ നൽകി ആദരിച്ചു. ഫുൾ അറ്റന്റൻസ് നേടിയ വിദ്യാർത്ഥികൾക്കും ആപ്റ്റിട്യൂട് എക്സമിൽ ഉന്നത വിജയം കരസ്ഥമാക്കിയ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികൾ ഗ്രൂപ്പടിസ്ഥാനത്തിൽ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
