Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

ആദ്യ മിഡ്ടേം പരീക്ഷ : ജൂലൈ 31

Students writing exam

 Ayyanthole : അയ്യന്തോൾ കാറ്റിസം യൂണിറ്റിൻ്റെ ആദ്യ മിഡ്ടേം പരീക്ഷ  ഈ മാസം അവസാനം ഞായറാഴ്ച 31/06/2022 തീയതി നടത്തപ്പെടുന്നത് ആയിരിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു. 20 മാർക്കിന് ആയിരിക്കും പരീക്ഷ. ടെക്സ്റ്റ് ബുക്ക് 1, 2 ,3 പാഠഭാഗങ്ങൾ, ബൈബിൾ വചന പഠനസഹായി, നമസ്കാരം എന്നിവയാണ് ആദ്യ മിഡ്ടേം പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക. ഒറ്റവാക്കിൽ ഉത്തരം എഴുതാനുള്ള ചോദ്യങ്ങളും ഒന്നോരണ്ടോ വാക്കിൽ എഴുതാനുള്ള ചോദ്യങ്ങളും ആയിരിക്കും എക്സാമിനു പ്രധാനമായും ഉണ്ടാവുക. കാലത്ത് വിശ്വാസപരിശീലന ക്ലാസ്സുകളുടെ സമയത്ത് തന്നെയാണ് മിഡ്ടേം എക്സാം നടക്കുന്നത് അതിനാൽ നേരത്തെ തന്നെ എല്ലാ വിദ്യാർഥികളും മതബോധന ക്ലാസ്സിൽ എത്തിച്ചേരേണ്ടതാണ്. മിഡ്ടേം എക്സാമിന് ആയി ഒരുങ്ങുന്നതിനുള്ള എല്ലാ മുൻ വർഷ ചോദ്യ പേപ്പറുകളും കാറ്റിസം ബ്ലോഗിൽ ലഭ്യമാണ്. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൈറ്റിൽ കേറി ഡൗൺലോഡ് ചെയ്യാവുന്നതാണ്.


 



കുട്ടികളെ ആവേശത്തിൽ നനച്ച് ദുക്റാന

 Ayyanthole: ജൂലൈ 3 ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നമ്മുടെ ഇടവക പള്ളിയിൽ വെച്ച് പല മത്സരങ്ങൾ നടക്കുകയുണ്ടായി. 

9 മണിയോടുകൂടി വിശ്വാസ പരിശീലന ക്ലാസുകൾ അവസാനിപ്പിക്കുകയും, കുട്ടികളുണ്ടാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളുമായി ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പോവുകയും ചെയ്തു.  

 നമ്മുടെ വിശ്വാസ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് അത് ഉറക്കെ വിളിച്ചുപറയുന്നതിനായി കുട്ടികളെ ഒരുക്കുന്നതിനുള്ള പ്ലക്കാർഡ് മത്സരങ്ങളും, തോമാശ്ലീഹായുടെ ജീവചരിത്രം ആയി ബന്ധപ്പെട്ട ക്വിസ് മത്സരവും നമ്മുടെ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ തന്നെയാണ് മത്സരങ്ങളിൽ പങ്കെടുത്തത് . നമ്മുടെ ഇടവകയിലെ Jaison master ആണ് Quiz മത്സരത്തിന് നേതൃത്വം നൽകിയത്. 



പ്ലക്കാർഡുകൾ എല്ലാം പരിശോധിച്ചതിനുശേഷം ഏറ്റവും കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ്സുകൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു.



 



നൂറിനെ മലർത്തിയടിച്ച് നാല് കുട്ടി താരങ്ങൾ

 

Ayyanthole: ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ഇന്ന് നൽകുകയുണ്ടായി. അഞ്ചു മത്സരങ്ങളാണ് രണ്ട് മാസങ്ങളിലായി നടത്തിയത്. അയ്യന്തോൾ ക്യാറ്റിസം ബ്ലോഗ് വഴി നടത്തിയ മത്സരങ്ങളിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു . നടത്തിയ മത്സരങ്ങളിൽ വിജയികളായ 4 കുട്ടികളെ പ്രത്യേകമായി സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇടവകയിലെ നൂറിലധികം വിദ്യാർത്ഥികളോട് പ്രായഭേദമെന്യേ ആണ് മത്സരം നടത്തിയതെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. വിജയിക്കാൻ പ്രായം ഒരു തടസ്സമല്ല എന്ന കുഞ്ഞു വിരുതൻമാർ തെളിയിച്ചപ്പോൾ കഴിവുകൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മുതിർന്ന വിദ്യാർഥികൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 





Prize Winners List

April 

1) Colouring competition - Neha Ann netto

2) Drawing competition - Avril bruce

3) Story telling -Avril bruce 


May

4) Colouring competition - Angel tony

5) Thanks card making - Milna Tony 



 



June : Teachers meeting

 Ayyanthole: (26-june)

 രണ്ടാമത്തെ കുർബാനയ്ക്കുശേഷം പള്ളിയോടു ചേർന്നുള്ള ഹാളിൽ ടീച്ചേഴ്സിന് മീറ്റിംഗ് കൂടുകയുണ്ടായി. വികാരിയച്ചനും മുഴുവൻ അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു . വിശുദ്ധ കുർബാനയിൽ കുട്ടികളുടെ പങ്കാളിത്തവും, കുട്ടികളെ അതിനായി ഒരുക്കുന്നതിനുള്ള കാര്യങ്ങൾ പ്രത്യേകമായി മീറ്റിങ്ങിൽ ചർച്ച ചെയ്തു ഒപ്പം ടീച്ചേഴ്സ് യൂണിഫോം, ടീച്ചേഴ്സ് ധ്യാനത്തിലെ രജിസ്ട്രേഷൻ മുതലായ കാര്യങ്ങളുടെയും കമ്മിറ്റിയും, ചർച്ചയും മീറ്റിംഗ്ന് ഒപ്പമുണ്ടായിരുന്നു.


ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന ക്വിസ് മത്സരങ്ങളും പ്ലക്കാർഡ് മത്സരങ്ങളെ പറ്റിയും മീറ്റിങ്ങിൽ കാര്യമായിത്തന്നെ ചർച്ചചെയ്യുകയും കമ്മിറ്റിയെ തിരഞ്ഞെടുത്തു ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. പതിനൊന്നരയോടെ കൂടി മീറ്റിംഗ് അവസാനിച്ചു.

 



പുത്തൻ ഉണർവ് നൽകി PTA ജനറൽ ബോഡി.

 



 Ayyanthole : മുൻകൂട്ടി നിശ്ചയിച്ചിരുന്ന അതുപോലെതന്നെ ഈ ഞായറാഴ്ച പള്ളിയിൽ വെച്ച് രണ്ട് മണി മുതൽ നാല് മണി വരെ പിടിഎ ജനറൽ ബോഡി യോഗം കൂടുകയുണ്ടായി. എല്ലാ വിദ്യാർത്ഥികളുടെയും മാതാപിതാക്കളും അധ്യാപകരും പിടിഎ ജനറൽ ഭാരവാഹികളും വികാരിയും യോഗത്തിൽ പങ്കെടുത്തു. യോഗത്തോടൊപ്പം തന്നെയുണ്ടായിരുന്ന  Mr. Sasi Immanuel ( Mentor , Nirmalamatha Central School ) സാറിൻ്റെ സെമിനാർ, വിശുദ്ധ ബലിയിലെ പങ്കാളിതത്തെ പറ്റി മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപാട് പുത്തൻ അറിവുകൾ പകർന്നു. ഈ അധ്യയന വർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെയും ജനറൽബോഡി മീറ്റിംഗ് ൽ വച്ച് തെരഞ്ഞെടുത്തു. 






മാതാപിതാക്കളുടെ സംശയങ്ങളും പരാതികളും ആശയങ്ങളും പങ്കുവയ്ക്കാൻ മീറ്റിങ്ങിൽ അവസരമുണ്ടായി. 





 



വിശ്വാസപരിശീലനത്തിൻറെ പുതിയ അധ്യായന വർഷത്തിലേക്കുള്ള തിരശ്ശീല ഉയർന്നു

Ayyanthole : ഈ അധ്യയന വർഷത്തെ ആദ്യത്തെ ദിവസമായിരുന്നു ഇന്ന് . കൃത്യം 7:50ന് എല്ലാ വിദ്യാർഥികളും അധ്യാപകരും പള്ളിയിൽ ഒത്തുചേരുകയുണ്ടായി. മദർ സുപ്പീരിയർ പ്രിൻസിപ്പലും മറ്റു പിടിഎ ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു . ഈ അധ്യയനവർഷം ദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു . ഈ വർഷം നമ്മുടെ ഇടവകയിൽ വിശ്വാസ പരിശീലനത്തിനായി വന്ന പുതിയ 5 അധ്യാപകരെയും പ്രത്യേകമായി സ്വീകരിച്ചു. ഇന്ന് ആദ്യമായി ഒന്നാം ക്ലാസിലേക്ക് കടന്നു വരുന്ന കുഞ്ഞു മക്കളെയും പൂക്കൾ നൽകി സ്വീകരിച്ചു. പൊതു യോഗത്തിനുശേഷം എല്ലാ വിദ്യാർത്ഥികളും താന്താങ്ങളുടെ ക്ലാസുകളിലേക്ക് അധ്യാപകരോടൊപ്പം പോയി.ശേഷം ഒമ്പതര മണിക്ക് വിശുദ്ധ കുർബാനയിൽ എല്ലാ വിദ്യാർഥികളും പങ്കുകൊള്ളുകയും ചെയ്തു .