Search
Breaking News
മാതാവായി ഒരുങ്ങാൻ കുരുന്നുകൾക്ക് അവസരം
വികാരിയച്ഛന് ജന്മദിനാശംകളുമായി മതബോധന യൂണിറ്റ്
അച്ചന് ആശംസകൾ നേർന് അധ്യാപകർ
Ayyanthole: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളായ ഇന്ന് നമ്മുടെ ഇടവക വികാരിയായ ജെയ്സൺ അച്ചനെ പ്രത്യേകം ഓർക്കുകയും എല്ലാ അധ്യാപകരും ചേർന്ന് ആശംസകൾ അറിയിക്കുകയും ചെയ്തു.
*മരിയൻ പ്രദർശനം 2022*
ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് സി.എൽ.സി 5 - ACC വേറെ ഉള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ആയി മരിയന്‍ ചാർട്ട് മത്സരം സങ്കടിപ്പിക്കുന്നു. ഈ ചാർട്ടുകൾ *14-8-2022* രണ്ടാമത്തെ കുർബാനയ്ക്ക് ശേഷം പ്രദർശിപ്പിക്കുന്നതായിരിക്കും. 5-8, 9-ACC എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. ഇരു വിഭാഗങ്ങളിലും 2 വീതം വിജയികൾ ഉണ്ടായിരിക്കുന്നതാണ്.
*Instructions*
1. ഓരോ ക്ലാസിനും 2 ചാര്‍ട്ട് വീതമായിരുക്കും ലഭിക്കുന്നത്.
2. മാതാവിന്റെ ചിത്രങ്ങളും , മറ്റ് വിശദീകരണങ്ങളും നിങ്ങളുടെ ഭാവനയനുസരിച്ച് ഉള്‍പ്പെടുത്താവുന്നതാണ്.
3. മാതാവിന്റെ ചിത്രങ്ങൾ വരക്കുന്നതിനും,തീമിനും, അറേഞ്ച്മെന്റിനും പ്രത്യേകം മാർക്ക് ഉണ്ടായിരിക്കുന്നതാണ്
4. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും
*Rules*
1. എല്ലാ ക്ലാസ്സുകാരും 14-8-2022 ഞായറാഴ്ച 1:00 pm മുമ്പായി സ്റ്റാഫ് റൂമിൽ തിരിച്ചു ഏൽപ്പിക്കേണ്ടതാണ്
2. ഒരു ക്ലാസ്സിൽ നിന്ന് കുറഞ്ഞത് 6 മാതാവിന്റെ ചിത്രങ്ങൾ ഉണ്ടായിരിക്കണം
ദുക്റാന തിരുന്നാൾ വിജയികൾക്ക് സമ്മാനം
ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്ലക്കാർഡ് മത്സരങ്ങളിൽ കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ്സുകളെ പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു .
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ജോയ് മാഷ് അവർക്ക് സമ്മാനങ്ങൾ നൽകി
Midterm ചൂടിൽ വിദ്യാർത്ഥികൾ
Ayyanthole: രാവിലെ വിശ്വാസപരിശീലന ക്ലാസ്സുകളുടെ സമയത്ത് തന്നെ എട്ടര മുതൽ 9:00 വരെ ആദ്യ Midterm പരീക്ഷ നടത്തുകയുണ്ടായി. കുട്ടികൾ എല്ലാവരും നന്നായി തന്നെ പഠിച്ചു വന്നിട്ടുണ്ടായിരുന്നു. 20 മാർക്ക് അരമണിക്കൂർ സമയപരിധിയിലുള്ള പരീക്ഷ കുട്ടികൾക്ക് പൊതുവേ എളുപ്പമായി എന്നതായി അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ചോദ്യപേപ്പറുകളും മലയാളം ഭാഷയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മലയാളത്തിലുള്ള ചോദ്യപേപ്പറുകളും അധ്യാപകർ പ്രത്യേകം തയ്യാറാക്കിയിരുന്നു. കൂടുതലും ഒരു മാർക്കിനും രണ്ട് മാർക്കിനും ഉള്ള ചോദ്യങ്ങളായിരുന്നു.
ആദ്യ പൊതു മണി മുഴങ്ങി : അസംബ്ലി













