Ayyanthole : യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം
അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള ഓരോ യാത്രയിലും പ്രതിഫലിക്കും. നമ്മിലെ ശിശുവായ സഞ്ചാരി ആ യാത്രയിൽ ഒട്ടേറെ അനുഭവ പാഠംങ്ങൾ സ്വായത്തമാക്കി കാണും.
എല്ലാവർഷവും ഒരിക്കൽമാത്രം പോകുന്ന അധ്യാപകരുടെ വിനോദയാത്ര 2 വർഷങ്ങളായി കോവിഡ് കാരണം പോകുവാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇത്തവണ മുൻവർഷങ്ങളിൽ പഠിപ്പിച്ച അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു 21/09/22 ന് യാത്ര. രാവിലെ 6:30 ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച യാത്ര രാത്രി 10:00 ന്
പള്ളിയിൽ തിരിച്ച് എത്തി അവസാനിച്ചു. യാത്ര co-ordinate ചെയ്ത പ്രിൻസിപ്പൽ, ജോസ് സർ, ജെയ്സൺ മാഷ് എന്നിവർക്ക് അധ്യാപകർ പ്രതേകം നന്ദി അറിയിച്ചു.












