Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

മനസ്സ് നിറച്ച് DAIVA DARSAN 2023

 


Ayyanthole: ദൈവവചനം വിശ്വാസ ജീവിതത്തിൽ എന്ന ആശയത്തെ ആസ്പദമാക്കി ഒന്ന് മുതൽ ACC ക്ലാസ് വരെ യുള്ള കുട്ടികൾക്ക് April 10, 11, 12 തിയതികളിൽ 9 മണി മുതൽ 4 മണി വരെ DAIVA DARSAN 2023 നടത്തപെടുകയുണ്ടായി. Br. Bijoy Ponparambil & Br. Allwyn Pattiekkal ആണ് Camp ന് നേതൃത്വം നൽകിയത്. ക്യാമ്പിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഒരുക്കിക്കൊണ്ട് വിശ്വാസപരിശീലന അധ്യാപകരും ഇടവക കൈക്കാരന്മാരും മാതാപിതാക്കളും ക്യാമ്പിൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിനോദങ്ങളും രസകരമായ കളികളും ഗാനങ്ങളും കൊണ്ട് 3 ദിവസത്തെ ക്യാമ്പ് മനസ്സിനു കുളിർമയേകുന്ന അനുഭവമായി തീർന്നു. ക്യാമ്പിൻ്റെ അവസാനദിവസം കുട്ടികൾക്കായി ഒരു സ്നേഹവിരുന്നിനു ക്യാമ്പ് നോടൊപ്പം ഒരുക്കിയിരുന്നു.



ക്രിസ്റ്റീന ഹോം സന്ദർശിച്ച് കുട്ടി പട്ടാളം.



Ayyanthole : school annual exam തിരക്കിലും കാരുണ്യത്തിൻ്റെ തിരി കിടാതെ സൂക്ഷിച്ച് പിടിക്കുകയാണ് അയ്യന്തോൾ. കുട്ടികളും അദ്യാപകരും ചേർന്ന് collect ചെയ്ത poor box ലെ collection നും Mission Sunday യുടെ ഭാഗമായി collect ചെയ്ത സോപ്പുകളും കൊടുക്കാൻ ഈ ശനിയാഴ്ച (25/03/2023) ന് 5 ആം ക്ലാസ്സ്‌ മുതൽ ACC വരെയുള്ള ക്ലാസ്സുകളിലെ രണ്ടു leaderസും ടീച്ചേഴ്സും 3:00 pm ന് നമ്മുടെ പള്ളിൽ നിന്ന് വടുക്കരയുള്ള സ്നേഹലയത്തിലും പുല്ലഴിയിലുള്ള ക്രിസ്റ്റീന ഹോമിലും പോവുകയുണ്ടായി. അവരുടെ കയ്യിലുള്ള സമ്മാനങ്ങൾ കൊണ്ടും കലാ മികവ് കൊണ്ടും അവിടുത്തെ സഹോദരങ്ങളെ കുട്ടികൾ ഏറെ സന്തോഷിപ്പിച്ചു. 6:00 മണിയോടു കൂടി തിരിച്ച് എത്തി.



ആനുവൽ എക്സാം വാലുവേഷൻ ക്യാമ്പ് പൂർത്തിയായി.

Ayyanthole: ആനുവൽ എക്സാം വാലുവേഷൻ ക്യാമ്പ് ഇടവക തലത്തിലും അതിരൂപതാ തലത്തിലും പൂർത്തിയായി. 2023ലെ എ സി സി, പ്ലസ് ടു ഒഴികെയുള്ള ആനുവൽ എക്സാം വാലുവേഷൻ അസൈമെൻറ് പൂർത്തിയായി. Plus two, ACC Centralised Valuation, MARCH 4, 5 തീയതികളിൽ DBCLC വച്ച് നടത്തപ്പെട്ടു. എ സി സി യിലും പന്ത്രണ്ടാം ക്ലാസിലും പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും വാലുവേഷൻ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് പ്രത്യേകം ഡയറക്ടർ ഓർമ്മിപ്പിച്ചു.എക്സാം റിസൾട്ട് ഈസ്റ്ററിന് ശേഷം പബ്ലിഷ് ചെയ്യും.


കുഞ്ഞുമനസുകളുടെ വലിയ മനസ്

 



Ayyanthole: 12, 19, 26 തീയതികളിലായി നടത്തിയ ടെക്സ്റ്റ് ബുക്ക് ഡൊണേഷൻ ഇൽ അറുപതിലധികം പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഡൊണേറ്റ് ചെയ്തു. അടുത്ത വർഷത്തെ വിദ്യാർഥികൾക്ക് ഫ്രീയായി ടെക്സ്റ്റ് ബുക്കുകൾ നൽകുന്നതിന് ആയിട്ടാണ് ഈ ടെക്സ്റ്റ് ബുക്ക് donation 

ക്യാമ്പ് നടത്തിയത്. 

ചെറിയ ക്ലാസുകളിലെ നമ്മുടെ കുഞ്ഞ് അനുജന്മാരും അനുജത്തിമാരും ആണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ കാറ്റിസം യൂണിറ്റ് നായി ഡൊണേറ്റ് ചെയ്തത്. ഒന്നാം ക്ലാസിൽ നിന്ന് 12 ടെക്സ്റ്റ് ബുക്കുകളും, മൂന്നാം ക്ലാസിൽ നിന്ന് 13 ടെക്സ്റ്റ് ബുക്കുകളും ആണ് വിദ്യാർത്ഥികൾ ഡൊണേറ്റ് ചെയ്തത്. കുഞ്ഞു മനസ്സുകളുടെ ഈ വലിയ നന്മ ഏവരെയും അത്ഭുതപ്പെടുത്തി.

ടെക്സ്റ്റ് ബുക്കുകൾ കൈമാറുന്ന തീയതി പിന്നീട് വിദ്യാർത്ഥികളെ അറിയിക്കും. 


മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ച് ANNUAL പരീക്ഷ




 AYYANTHOLE: 10, 12, ACC ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ആനുവൽ പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെടുന്നു ഉണ്ടായി. കൂടുതൽ ചോദ്യങ്ങളും മുൻ വർഷത്തെ ചോദ്യപേപ്പർ ഇൽ നിന്ന് തന്നെയായിരുന്നു. ആയതിനാൽ പൊതുവേ പരീക്ഷ എളുപ്പമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു . മുൻ വർഷത്തെ ചോദ്യങ്ങൾ ആയിരുന്നുവെങ്കിൽ കൂടി ചില ചോദ്യങ്ങൾ ട്വിസ്റ്റ് ചെയ്തു ചോദിച്ച അതിനാൽ വിദ്യാർത്ഥികൾ അൽപ്പം കുഴങ്ങി. മുൻ വർഷത്തെ ചോദ്യപേപ്പറുകൾ വച്ച് പഠിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമായി.


Poor box - prize distribution

 *Poor Box Collection Winners*

🌀🌀🌀🌀🌀🌀🌀🌀🌀

*LP Section* :

🥇 First - Nursery 

🥈Second - IV B

*UP Section* :

🥇First - Std VII A

🥈Second - Std V

*High school section* :

🥇 First - Std IX A

🥈 Second - Std XI B

Congrats to all the winners 

🎊🎉🎊🎉



ലോകത്തിലെ ആദ്യ മലയാളം വെർച്ചൽ കൊന്ത



Ayyanthole: ലോകത്തിലെ ആദ്യത്തെ വെർച്ചൽ കൊന്ത അയ്യന്തോൾ കാറ്റിസം യൂണിറ്റ് ബ്ലോഗിൽ Launch ചെയ്തിരിക്കുന്നു.