Search
Breaking News
Scholarship Exam ന് അവസരം നേടി എട്ട് മിടുക്കർ
ഫലപ്രഖ്യാപനത്തിൽ സാങ്കേതിക തടസ്സം
Ayyanthole: അതിരൂപതയിൽ XII, ACC ഫലപ്രഖ്യാപനം സാങ്കേതിക തടസ്സം മൂലം 20ാം തിയതിയിലേക്ക് മാറ്റിയതായി അതിരൂപതാ ഡയറക്റ്റർ അറിയിച്ചു. അതിനോട് ഒപ്പം തന്നെ അയ്യന്തോൾ യൂണിറ്റിലെ മറ്റു ക്ലാസുകളുടെ ഫലങ്ങളും Catechism Ayyanthole Blog വഴി Result tabൽ Publish ചെയ്യുന്നതാണ്.
Trending Posts
മനസ്സ് നിറച്ച് DAIVA DARSAN 2023
Ayyanthole: ദൈവവചനം വിശ്വാസ ജീവിതത്തിൽ എന്ന ആശയത്തെ ആസ്പദമാക്കി ഒന്ന് മുതൽ ACC ക്ലാസ് വരെ യുള്ള കുട്ടികൾക്ക് April 10, 11, 12 തിയതികളിൽ 9 മണി മുതൽ 4 മണി വരെ DAIVA DARSAN 2023 നടത്തപെടുകയുണ്ടായി. Br. Bijoy Ponparambil & Br. Allwyn Pattiekkal ആണ് Camp ന് നേതൃത്വം നൽകിയത്. ക്യാമ്പിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഒരുക്കിക്കൊണ്ട് വിശ്വാസപരിശീലന അധ്യാപകരും ഇടവക കൈക്കാരന്മാരും മാതാപിതാക്കളും ക്യാമ്പിൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിനോദങ്ങളും രസകരമായ കളികളും ഗാനങ്ങളും കൊണ്ട് 3 ദിവസത്തെ ക്യാമ്പ് മനസ്സിനു കുളിർമയേകുന്ന അനുഭവമായി തീർന്നു. ക്യാമ്പിൻ്റെ അവസാനദിവസം കുട്ടികൾക്കായി ഒരു സ്നേഹവിരുന്നിനു ക്യാമ്പ് നോടൊപ്പം ഒരുക്കിയിരുന്നു.
Trending Posts
ക്രിസ്റ്റീന ഹോം സന്ദർശിച്ച് കുട്ടി പട്ടാളം.
Trending Posts
ആനുവൽ എക്സാം വാലുവേഷൻ ക്യാമ്പ് പൂർത്തിയായി.
Trending Posts
കുഞ്ഞുമനസുകളുടെ വലിയ മനസ്
Ayyanthole: 12, 19, 26 തീയതികളിലായി നടത്തിയ ടെക്സ്റ്റ് ബുക്ക് ഡൊണേഷൻ ഇൽ അറുപതിലധികം പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഡൊണേറ്റ് ചെയ്തു. അടുത്ത വർഷത്തെ വിദ്യാർഥികൾക്ക് ഫ്രീയായി ടെക്സ്റ്റ് ബുക്കുകൾ നൽകുന്നതിന് ആയിട്ടാണ് ഈ ടെക്സ്റ്റ് ബുക്ക് donation
ക്യാമ്പ് നടത്തിയത്.
ചെറിയ ക്ലാസുകളിലെ നമ്മുടെ കുഞ്ഞ് അനുജന്മാരും അനുജത്തിമാരും ആണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ കാറ്റിസം യൂണിറ്റ് നായി ഡൊണേറ്റ് ചെയ്തത്. ഒന്നാം ക്ലാസിൽ നിന്ന് 12 ടെക്സ്റ്റ് ബുക്കുകളും, മൂന്നാം ക്ലാസിൽ നിന്ന് 13 ടെക്സ്റ്റ് ബുക്കുകളും ആണ് വിദ്യാർത്ഥികൾ ഡൊണേറ്റ് ചെയ്തത്. കുഞ്ഞു മനസ്സുകളുടെ ഈ വലിയ നന്മ ഏവരെയും അത്ഭുതപ്പെടുത്തി.
ടെക്സ്റ്റ് ബുക്കുകൾ കൈമാറുന്ന തീയതി പിന്നീട് വിദ്യാർത്ഥികളെ അറിയിക്കും.
Trending Posts
മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ച് ANNUAL പരീക്ഷ
AYYANTHOLE: 10, 12, ACC ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ആനുവൽ പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെടുന്നു ഉണ്ടായി. കൂടുതൽ ചോദ്യങ്ങളും മുൻ വർഷത്തെ ചോദ്യപേപ്പർ ഇൽ നിന്ന് തന്നെയായിരുന്നു. ആയതിനാൽ പൊതുവേ പരീക്ഷ എളുപ്പമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു . മുൻ വർഷത്തെ ചോദ്യങ്ങൾ ആയിരുന്നുവെങ്കിൽ കൂടി ചില ചോദ്യങ്ങൾ ട്വിസ്റ്റ് ചെയ്തു ചോദിച്ച അതിനാൽ വിദ്യാർത്ഥികൾ അൽപ്പം കുഴങ്ങി. മുൻ വർഷത്തെ ചോദ്യപേപ്പറുകൾ വച്ച് പഠിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമായി.

.jpeg)







