Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

ആദ്യത്തെ അസംബ്ലിക്ക് നേതൃത്വം നൽകി ഒന്നാം ക്ലാസിലെയും Nursery ലേയും വിദ്യാർത്ഥികൾ

 


Ayyanthole: 2/7/2023 ഞായറാഴ്ച മുതൽ വിശ്വാസ പരിശീലന ക്ലാസ്സിൽ പൊതു അസംബ്ലി ആരംഭിക്കുകയുണ്ടായി. ഒന്നാം ക്ലാസിലെയും Nursery ലേയും മിടുക്കന്മാരും മിടുക്കികളും അധ്യാപികയായ മേഴ്സി വിൻസൺ ടീച്ചറുടെയും Sandra ടീച്ചറുടെയും നേതൃത്വത്തിൽ മാതാപിതാക്കളോടൊപ്പം അസംബ്ലിക്ക് നേതൃത്വം നൽകി. എല്ലാ വിദ്യാർത്ഥികളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഏറെ സന്തോഷത്തോടും ഉത്സാഹത്തോടും അസംബ്ലിക്ക് നേതൃത്വം നൽകി. തുടർന്നുള്ള വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണവും നമ്മുടെ കുഞ്ഞു മാലാഖ കുട്ടികൾ നടത്തുകയുണ്ടായി. അവർക്ക് നേതൃത്വം നൽകിയ അധ്യാപികയെയും മാതാപിതാക്കളെയും പ്രിൻസിപ്പൽ പ്രത്യേകം അഭിനന്ദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തമായി അസംബ്ലി നയിക്കാൻ മറ്റു ക്ലാസ്സുകളുടെ വിദ്യാർത്ഥികളെയും പ്രത്യേകം ഓർമിപ്പിച്ചു.



ഏഴിലധികം വാട്ടർടാങ്കുകൾ വൃത്തിയാക്കി KCYM


 Ayyanthole: കാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ അയ്യന്തോൾ കെസിവൈഎം എന്നും മുന്നിലാണ്. കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണ ഉദ്ദേശാർത്ഥം അയ്യന്തോൾ ഇടവകയിലെ വാട്ടർ ടാങ്കുകൾ കെസിവൈഎം പ്രവർത്തകർ വൃത്തിയാക്കി നൽകി. ഇതിനോടകം ഏഴിലധികം വീടുകളിലെ ടാങ്കുകൾ കെസിവൈഎം വൃത്തിയാക്കി നൽകി. ഇതുവഴി കെസിവൈഎം സ്വരൂപിക്കുന്ന ഫണ്ടുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ ഒരു കൈത്താങ്ങ് എന്ന നിലയിൽ ഇനിയും വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്തു നൽകാൻ കെസിവൈഎം പ്രവർത്തകർ തയ്യാറാണ്. താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയാവുന്നതാണ്.




അയ്യന്തോളിൻ്റെ സ്വന്തം ABA President

Ayyanthole: *തൃശ്ശൂർ അതിരൂപത* ആൾട്ടർ ബോയ്സ് അസോസിയേഷൻ ( *ABA*) അതിരൂപത പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഫ്രങ്കോ ആന്റണി ഇമ്മാനുവേൽ ( ക്രിസ്തുരാജ യൂണിറ്റ് അയ്യന്തോൾ ) *അഭിനന്ദനങ്ങൾ*🌹

PTA generalbody 2023

Ayyanthole : പിടിഎ ജനറൽബോഡി യോഗം അയ്യന്തോൾ ഇടവക പള്ളി ഹാളിൽ വച്ച് 25 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ നാലര വരെ നടത്തപ്പെടുകയുണ്ടായി. രണ്ടുമണിമുതൽ രണ്ടര വരെ മാതാപിതാക്കൾക്ക് സെമിനാറിനായി രജിസ്റ്റർ ചെയ്യാനുള്ള സമയം നൽകിയിരുന്നു. തൃശ്ശൂർ അതിരൂപത catechetical കൺവീനർ വികെ ജോർജ് മറ്റം ആയിരുന്നു സെമിനാർ നയിച്ചത്. സെമിനാറിനെ തുടർന്ന് വിശ്വാസ പരിശീലനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന ആശയങ്ങൾ ചർച്ച ചെയ്യുകയുണ്ടായി.

മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധം

 


Ayyanthole: മണിപ്പൂരിൽ നടക്കുന്ന കലാപത്തിനും നരഹത്യക്കുമെതിരെ ശക്തമായ പ്രതിഷേധവും, ആ നാട്ടിലെ ജനങ്ങൾക്കുവേണ്ടി പ്രത്യേകമായ പ്രാർത്ഥനയും ഇടവക തലത്തിൽ ജൂൺ 19 ന് സംഘടിപ്പിച്ചു. ഇടവക ജനങ്ങളും വിശ്വാസ പരിശീലന യൂണിറ്റും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇത്രയും നാൾ നീണ്ടു നിന്നിട്ടും ഈ കലാപത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഇടവക ജനങ്ങൾ രേഖപ്പെടുത്തി. ഇടവക വികാരി ഫാദർ ജയ്സൺ അച്ഛനും ഇടവക കൈകാരന്മാരും വിശ്വാസ പരിശീലനം അധ്യാപകരും പ്രതിഷേധത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. പ്ലക്കാടുകൾ വഴി വിദ്യാർത്ഥികളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.









Management of Ayyanthole Catechism unit 2023-2024

Teacher Photo

REV.FR.JAISON PUNNASSERY

DIRECTOR

https://blogger.googleusercontent.com/img/a/AVvXsEjPhz2WMSK3h42CWtt1vB1aRzRl783HTCaSVFaOCEH0bTan25pEXE3Fh5r_mHXixceRPweZFtF1USAtMWFeSIg80HP2odTWL1ziASulyxHTsCtgLLhWGfsexmt8340Zmtt4jiojMDOe0kLZ7mxpwnzpb-EBdOdS7wnQdCA3YM25aXxSPtg6i9D8k0z2dw=w113-h112

Dr.JOY KARERAKKATTIL

PRINCIPAL

Teacher Photo

Sr. SHANTIYA

VICE PRINCIPAL

Teacher Photo

Mr. LINDO FRANKO

VICE PRINCIPAL

Teacher Photo

Miss. VIJI.K.RAPHEAL

SECRETARY

Teacher Photo

Mr. JAIN VARGHESE

JOINT SECRETARY

Teacher Photo

Mr. JAISON K J

TREASURER

Teacher Photo

Miss. SANDRA MARIA

Class Teacher

Teacher Photo

Mrs. MERCY VINCENT

Class Teacher

Teacher Photo

Mrs. BABY JOHNY

Class Teacher

Teacher Photo

Sr. LIKHIYA RAPHEAL

Class Teacher

Teacher Photo

Mrs. ANJU JOMY

Class Teacher

Teacher Photo

MRS. MARY RAJU

Class Teacher

Teacher Photo

Mrs. SONY JOSE. P

Class Teacher

Teacher Photo

Mrs. BABITHA JOSHY

Class Teacher

Teacher Photo

Mrs. JULIE BYJU

Class Teacher

Teacher Photo

Mr. ABIN SABURAJ

Class Teacher

Teacher Photo

Mr. SHAJU V ANTONY

Class Teacher

Teacher Photo

Mr. FRENJO FRANCIS

Class Teacher

Teacher Photo

Mr. JOS DAVIS

Class Teacher

Teacher Photo

Mrs. ASHMIN JOLLY

TEACHER

Teacher Photo

Mrs. STELLA JAISON

TEACHER

Teacher Photo

Mrs. JOBISHA JOHNSON

TEACHER

Teacher Photo

Miss. ELDIYA THOMAS

TEACHER

Teacher Photo

Mr. GEORGE THOMAS

TEACHER

2023-24 അധ്യയനവർഷത്തിന് തുടക്കം



Ayyanthole: 2023-24 വർഷത്തെ വിശ്വാസപരിശീലനം ക്ലാസ്സുകളുടെ ആരംഭം ഇന്ന് 8:00 മണിക്ക് അയ്യന്തോൾ പള്ളിയിൽ വെച്ച് വികാരി ജയ്സൺ അച്ചൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എല്ലാ വിദ്യാർത്ഥികളും 7:45 തന്നെ പള്ളിയിൽ ഒത്തുകൂടി. ഒന്നാം ക്ലാസിലേക്ക് പുതുതായി വന്ന എല്ലാ കുഞ്ഞു കൂട്ടുകാരെയും പിടിഎ പ്രസിഡൻറ് പൂക്കൾ നൽകി സ്വീകരിച്ചു പ്രസ്തുത യോഗത്തിനുശേഷം അതാത് വിശ്വാസപരിശീലന അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ താന്താങ്ങളുടെ ക്ലാസുകളിലേക്ക് കൊണ്ടുപോവുകയും അവരെ പരിചയപ്പെടുകയും ചെയ്തു. ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ആയതിനാൽ അതിനോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ ഉണ്ടായി.ACC, +2 വിദ്യാർത്ഥി പ്രതിനിധിയും അദ്ധ്യാപകരും പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്തു.