Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

Shantiya സിസ്റ്റർക്ക് യാത്ര മംഗളങ്ങൾ...!!!

Ayyanthole: വിശ്വാസപരിശീലനത്തിൻ്റെ 2023 - 24 കാലയളവിൽ Vice Principal ആയി സേവനമനുഷ്ടിച്ച്, ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന Sr. Shantiya യ്ക്ക് വിശ്വാസപരിശീലന Unit ൻ്റെ യാത്ര മംഗളങ്ങൾ. മെയ് 19, 2024 ഒന്നാ മാത്തെ കുർബാനയ്ക്ക് ശേഷം സിസ്റ്റർക്ക് സ്നേഹ ഉപകാരം നൽകി.

നൂറ് ശതമാനം വിജയവുമായി +2, ACC വിദ്യാർത്ഥികൾ

Ayyanthole : +2, ACC പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നൂറ് ശതമാനവിജയവുമായി അയ്യന്തോളിൻ്റെ മക്കൾ. Congrats to all students...!!!

പെരുന്നാൾ കളറാക്കാൻ A Grade വിജയവുമായി അയ്യന്തോൾ CATECHISM യൂണിറ്റ്

Ayyanthole: പെരുന്നാൾ മഹാമഹത്തിൽ ഇരട്ടിമധുരം എന്നോണം അയ്യന്തോൾ കാറ്റിക്കസം യൂണിറ്റിന് A Grade ലഭിച്ചു. ജനുവരി 26 ന് DBCLC യിൽ വെച്ച് A gradeൻ്റെ Certificate ടോണി പിതാവിൻ്റെ കൈയിൽ നിന്ന് സ്വീകരിച്ചു.

പരിശുദ്ധാത്മപൂരിത വിശ്വാസപരിശീലനം

Ayyanthole: പതിവുപോലെ അഞ്ചാം ക്ലാസ്സു മുതൽ ACC ഉൾപ്പെടെയുള്ള വിദ്യാർത്ഥികളിൽനിന്ന് ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കിയ കൈഴുത്തുമാസികയുടെ മത്സരം നടത്തുകയുണ്ടായി. തയ്യാറാക്കിയ മാസികകൾ ഓക്ടോബർ 1, 2023 ന് രണ്ടാമത്തെ കുർബാനയ്ക്കു മുമ്പേയായി ക്ലാസ്സ് ലീഡേർസ് സമർപ്പിച്ചു . "പരിശുദ്ധാത്മപൂരിത വിശ്വാസപരിശീലനം" എന്നതായിരുന്നു മാസികയുടെ കാതൽ.

Teachers Aptitude 2k23

Ayyanthole: അതിരൂപതയുടെ നിർദ്ദേശപ്രകാരം ഡിസംബർ 3, 2023 ന് 3.00 pm to 4:30 pm വരെ വിശ്വാസ പരിശീലകർക്കുള്ള ആപ്റ്റിറ്റുഡ് എക്സാം നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും പങ്കെടുത്തു.

ക്രിസ്തുമസ് രാവിൽ അയ്യന്തോൾ

Ayyanthole : ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ആം തിയതി ഉച്ചതിരിഞ്ഞു 3 മാണി മുതൽ ആഘോഷിച്ചു. കുട്ടികളുടെ വിവിധതരം മത്സരങ്ങൾ ഉണ്ടായിരുന്നു.

LP സെക്ഷനിൽ കരോൾ ഗാന മത്സരം,കാർഡ് MAKING മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. UP സെക്ഷനിൽ കരോൾ ഗാനമത്സരത്തിനു പുറമെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. ഓരോ വിഭാഗത്തിലും OVERALL കിട്ടിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടാതെ ഓരോ ക്ലാസ്സുകാരും അവരുടെ ക്രിസ്മസ് ആഘോഷം ഓരോ ക്ലാസ്സിലും ആഘോഷിച്ചു. ടീച്ചർമാരുടെ ക്രിസ്മസ് ആഘോഷവും GIFT കൈമാറ്റവും നടന്നു.

കുട്ടി ടീച്ചേഴ്സായി കുട്ടിപട്ടാളം -2023

Ayyanthole : ഈ വർഷത്തെ മതധ്യാപക ദിനം നവംബർ 5 ആം തിയതി ആചരിച്ചു. ക്ലാസ് ലീഡേഴ്‌സ് ആണ് അന്നേദിവസത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. അസംബ്ലിക്ക് ലീഡേഴ്‌സ് അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. പ്ലസ് ടു , ACC കുട്ടികളാണ് അന്നേദിവസത്തെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. നന്നായി ക്ലാസുകൾ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും നൽകിയിരുന്നു.