Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

ഭാരതത്തിൻറെ നെറുകയിൽ വിശുദ്ധിയുടെ ഒരു പൊൻതൂവൽ കൂടി


 Rome : 2022 മേയ് 15-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെയും മറ്റ് ആറ് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012-ൽ ആരംഭിച്ചു.

1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. ജ്ഞാനസ്നാനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു.


കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്.


തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. തുടർന്ന് നാലു കൊല്ലം ജെയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752-ൽ രാജകല്പനപ്രകാരം വധിക്കപ്പെട്ടു. വെടിയേറ്റാണ് പിള്ള അന്തരിച്ചത്.


റോമൻ കത്തോലിക്കർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച താനും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ വർത്തമാനപ്പുസ്തകം എന്ന പ്രഖ്യാത യാത്രാവിവരണഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്. 2004-ൽ, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. 

ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്കസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.





.


അയ്യന്തോൾ ഇടവകയിലെ 26 കുട്ടികൾ ഇന്ന് ആദ്യ കുർബാന സ്വീകരിച്ചു.


 


Ayyanthole : മൂന്നുമാസത്തെ ഒരുക്കത്തിന് ഒടുവിൽ അയ്യന്തോൾ ഇടവകയിലെ 26 കുട്ടികൾ ഇന്ന് ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. ബഹുമാനപ്പെട്ട സിസ്റ്റേഴ്സും അധ്യാപകരും അവരെ നല്ല രീതിയിൽ തന്നെ ഒരുക്കി. എല്ലാ കുഞ്ഞുങ്ങളും വെള്ള വസ്ത്രങ്ങളണിഞ്ഞ് ദിവ്യകാരുണ്യ സന്നിധിയിൽ അണിനിരന്നു.  ഒമ്പതുമണിയുടെ വിശുദ്ധ കുർബാനയിൽ കുഞ്ഞുങ്ങളും മാതാപിതാക്കളും അവരുടെ ബന്ധുമിത്രാദികളും പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം കുട്ടികൾക്കായി സ്നേഹവിരുന്നും വലിയ പാരിഷ് ഹാളിൽ വച്ച് നടത്തുകയുണ്ടായി.ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഇടവക ജനങ്ങൾ എല്ലാവരും പ്രാർത്ഥനാശംസകൾ നേർന്നു. 





പറുദീസയുടെ വിജയ കൊടി പാറി : ക്യാമ്പ് വൻ വിജയം

 Ayyanthole : April 28, 29, 30 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന ദൈവദർശൻക്യാമ്പ് ഇന്ന് പരിസമാപ്തിയിൽ എത്തി. കാറ്റിസം യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികളും ഏറെ ആവേശത്തോടെ ഉത്സാഹത്തോടുകൂടി ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്തു.


Bro Jeesmon, Bro Ajil നല്ലരീതിയിൽ തന്നെ camp ന് നേതൃത്വം നൽകി. നിരവധി കളികൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും നൃത്തം കൊണ്ടും ക്യാമ്പ് മുഴുവൻ സമയവും ആവേശകരമായിരുന്നു.



ആവേശകരമായ മത്സരങ്ങൾക്ക് ഒടുവിൽ പറുദീസ team വിജയിച്ചു. വളരെ വാശിയേറിയ മത്സരങ്ങൾ തന്നെയായിരുന്നു ക്യാമ്പിൽ വച്ച് നടന്നത്.

രണ്ടാം സ്ഥാനം ഹാനാൻ team ഉം, മൂന്നാം സ്ഥാനം  paradise team കരസ്ഥമാക്കി .ക്യാമ്പിൽ അവസാന ദിവസമായ ഇന്ന് സ്നേഹവിരുന്ന് ഉണ്ടായി. അധ്യാപകരുടെ വലിയ പിന്തുണ ക്യാമ്പിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.







ബിൽസി ടീച്ചർ സ്ഥാനമൊഴിഞ്ഞു; ഇനി യൂണിറ്റിനെ ജോയ് മാഷ് നയിക്കും.

 Ayyanthole : രണ്ടു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ശ്രീമതി ബിൽസി ഫ്രാൻസ് പ്രിൻസിപ്പൾ സ്ഥാനമൊഴിഞ്ഞു. അടുത്തവർഷം ഡോക്ടർ ജോയ്  യൂണിറ്റിനെ നയിക്കും. ഇന്ന് നടന്ന പൊതുയോഗത്തിൽ വച്ച് പ്രിൻസിപ്പൾ സ്ഥാനം അദ്ദേഹം  ഏറ്റെടുത്തു. 









Forane Childrens Ministy യുടെ ഈ വർഷത്തെ President നമ്മുടെ ഇടവകയിൽ നിന്ന്

 Ayyanthole: April 20, 21,22 തൃശ്ശൂർ അതിരൂപതയിൽ വെച്ച് നടന്ന തിരുബാലസഖ്യത്തിൻറെ ക്യാമ്പിൽ വെച്ച് നമ്മുടെ ഇടവകയിലെ Jude Rapheal ഫൊറോനാ തലത്തിൽ Childrens Ministry പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നമ്മുടെ Little flower Unit ലെ Joshy. K. Davies ൻ്റയും Babitha Joshy ടെയും മകനാണ്.  Jude ന് പ്രതേകം അഭിനന്ദനങ്ങൾ.


13-ാം റാങ്ക് കാരി നമ്മുടെ ഇടവകയിൽ

 Ayyanthole : തൃശ്ശൂർ അതിരൂപതയിൽ എസിസി 2021-22 പരീക്ഷയിൽ നമ്മുടെ ഇടവകയിലെ സാന്ദ്ര മരിയ പോൾ, പതിമൂന്നാം  റാങ്ക് കരസ്ഥമാക്കിയിരിക്കുന്നു. സെൻ സെബാസ്റ്റ്യൻ യൂണിറ്റിലെ V L Paul ൻ്റെയും ,Binny യുടെയും മകളാണ് സാന്ദ്ര മരിയ പോൾ.

Sandra Maria Paul




ഏപ്രിൽ മാസത്ത വിശ്വാസ പരിശീലന വാർത്തകൾ

 Ayyanthole :