Search
Breaking News
PTA ജനറൽ ബോഡി മീറ്റിംഗും ഡയറി പ്രകാശനവും
Ayyanthole :
2025-2026 അധ്യാന വർഷത്തെ PTA ജനറൽ ബോഡി മീറ്റിങ് 2025 ജൂലൈ 20 ന് അയ്യന്തോൾ St. Mary's Assumption ദേവാലയത്തിൽ വെച്ച് നടന്നു. Rev. Fr. ജെയ്സൺ വടക്കൻ OFM CAP ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിതാവായ ദൈവം വളർത്താനെൽപ്പിച്ച നമ്മുടെ മക്കളെ ആത്മിയതയിൽ വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് അച്ഛൻ മാതാപിതാക്കളെ ബോധവാൻമാരക്കി. പുതിയ PTA പ്രസിഡന്റ് ആയി Adv. നെറ്റോ നെല്ലേശ്ശേരിയെ തെരഞ്ഞെടുത്തു തുടർന്ന് മറ്റു പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025- 26 അധ്യയന വർഷത്തെ വിശ്വാസപരിശീലന ഡയറി ജയ്സനച്ചൻ വികാരിയച്ചന് നൽകി ഉത്ഘാടനം ചെയ്തു
പ്രത്യാശയുടെ തീർത്ഥാടകരാകാൻ: 2025-26
Ayyanthole :
പ്രത്യാശയുടെ തീർത്ഥാടകർ ആയി തീരുവാൻ ആഹ്വനം ചെയ്ത് കൊണ്ട് 2025-2026 അധ്യാന വർഷം ജൂൺ 1 ഞായറാഴ്ച അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റ് ഡയറക്റ്റർ Fr. വർഗീസ് എടകളുത്തൂർ ഉദ്ഘാടനം ചെയ്തു. വർഗീസചൻ , പ്രിൻസിപ്പാൾ Dr. ജോയ് കരേരകാട്ടിൽ, PTA പ്രസിഡന്റ് നന്ദിത ജസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു .
Trending Posts
നന്ദിയോടെ ലിഖിയ സിസ്റ്റർക്ക് !!!
Ayyanthole :
മഞ്ഞിനേക്കാൾ വെണ്മയേറിയ പുഞ്ചിരിയും, പ്രായത്തേക്കാൾ ചെറുപ്പമേറിയ ചുറുചുറുക്കും, പുതുആശയങ്ങളുടെ കലവറയുമായ, ഞങ്ങളുടെ വൈസ് പ്രിൻസിപലും 5 ആം ക്ലാസ്സിന്റെ അധ്യാപികയുമായ ലിഖിയ സിസ്റ്റർക്ക് യാത്ര മംഗളങ്ങൾ നൽകി.
Trending Posts
Retreat @ Jerusalem
Ayyanthole :
Spiritual മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ, കുട്ടികൾ ആത്മീയമായി വളരുന്നതിനും പരിശുദ്ധമാരൂപയിൽ നിറയുന്നതിനുമായി ജെറുസലേം ധ്യാനകേന്ദ്രത്തിൽ വെച്ച് നടന്ന ധ്യാനത്തിൽ വിശ്വാസപരിശീലന വിദ്യാർത്ഥികൾ
പങ്കെടുത്തു.ഏപ്രിൽ 21ന് LKG മുതൽ 5th വരെയുള്ള കുട്ടികൾക്കും, മെയ് 19,20ന് 6th മുതൽ 8th വരെയുള്ള കുട്ടികൾക്കും, മെയ് 12 മുതൽ 14വരെ 9th 10th ക്ലാസ്സ് നും മെയ് 29 മുതൽ 31വരെ XIനും XII നും ധ്യാനം നടന്നു. അതിൽ അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.
Trending Posts
അങനെ ഞങ്ങൾ വീണ്ടും ഗപ്പെടുത്തേ...!!!
Ayyanthole :
തൃശൂർ അതിരൂപതയുടെ ഫൊറോന തലത്തിലുള്ള ബെസ്റ്റ് മോഡൽ യൂണിറ്റ് ആയി st. Mary's assumption Church അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റ് നെ തെരഞ്ഞെടുത്തു. ജൂൺ 26ന് DBCLC യിൽ നടന്ന സമ്മാന ദാന ചടങ്ങിൽ ബെസ്റ്റ് മോഡൽ ട്രോഫി വിശ്വാസപരിശീലന യൂണിറ്റിലെ അധ്യാപകരും കുട്ടികളും ഏറ്റുവാങ്ങി
Trending Posts
Subscribe to:
Posts (Atom)









