Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

MISSION SUNDAY 2023 - Food fest

Ayyanthole : ഈ വർഷത്തെ മിഷൻ സൺ‌ഡേ പ്രവർത്തനങ്ങൾ ഫുഡ് ഫെസ്റ്റ് നടത്തിയാണ് ആചരിച്ചത്. നഴ്സറി ക്ലാസ്സുമുതൽ ACC ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകാരും ഓരോ സ്റ്റാൾ ഇട്ടു അവർക്ക് സാധിക്കുന്ന ഭക്ഷണ സാധനങ്ങൾ വില്പനയ്ക്ക് വച്ചു. ഇതിൽ നിന്ന് കിട്ടുന്ന പണം മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന ആളുകളിൽ എത്തിക്കാൻ തീരുമാനിച്ചു. ഭക്ഷണസാധനങ്ങളുടെ സ്റ്റാളിൽ മാത്രമല്ല വിവിധതരം ഗെയിംസിൻറെ സ്റ്റാളുകളും ഉണ്ടായിരുന്നു. ഫുഡ് ഫെസ്റ്റ് ഒക്ടോബർ 22 ആം തിയതി ഞായറാഴ്ച ഒന്നാമാത്തെ കുർബാനയ്ക്ക് ശേഷം വികാരിയച്ചൻ ഉൽഘടനം ചെയ്തു. ഇടവകജനങ്ങളുടെയും PTA അംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ പരിപാടിയുടെ മാറ്റുകൂട്ടി.

ആഘോഷമാക്കി വിശ്വാസ പരിശീലന ദിനം 2k23

Ayyanthole : ഈ വർഷത്തെ വിശ്വാസ പരിശീലന ദിനം നവംബർ 12 തിയതി ആഘോഷിച്ചു. രാവിലത്തെ കുർബാനക്ക് വിശ്വാസപരിശീലന അധ്യാപകരും PTA കമ്മിറ്റീ അംഗങ്ങളും കാഴ്ചസമർപ്പണം നടത്തി. കുട്ടികൾ എല്ലാവരും കുർബാനക്ക് നേതൃത്വം നൽകി. ഉച്ചതിരിഞ്ഞു 2.30 നു പ്രോഗ്രാം ഫാ. ഫിജോ ആലപ്പാടൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കഴിഞ്ഞ വർഷം ഓരോ ക്ലാസ്സിലും ഒന്നാം റാങ്കും രണ്ടാം റാങ്കും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു. പ്രോഗ്രാമിന്റെ ഇടയിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

ക്രിസ്തുരാജന് ജയ്...

Ayyanthole : രാജാധിരാജനായ ക്രിസ്‌തുവിൻറെ രാജത്വ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലാസ്സുകൾക്ക് ശേഷം നടന്ന റാലി വളരെ ഗംഭീരമായിരുന്നു.പ്ലക്കാർഡുകളും ഹൈഡ്രജൻ ബലൂണുകളും കൈയിലേന്തി, ജയ് വിളിച്ചുകൊണ്ട് കുട്ടികൾ പള്ളിയങ്കണത്തിൽ പ്രവേശിച്ചു. മാലാഖമാരുടെ നടുവിൽകൂടി നടന്നു വരുന്ന ക്രിസ്തുനാഥൻ പള്ളിയങ്കണത്തിൽ പ്രേവേശിച്ചപ്പോൾ വികാരിയച്ചൻ സന്ദേശം നൽകി. തുടർന്ന്, വികാരിയച്ചനും കുട്ടികളും ചേർന്ന് ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിട്ടത് മനോഹര കാഴ്ചയായി.

കാരുണ്യ നിധിയുമായി ഒരു കാരുണ്യ യാത്ര

Ayyanthole: പുവർ ബോക്സിൽ സമാഹരിച്ച കാരുണ്യ നിധിയുമായി LP, UP, HS എന്നീ മൂന്ന് വിഭാഗങ്ങളായി വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും പോവുകയുണ്ടായി.
മാർച്ച് 3, 2024ന് UP സെക്ഷനിലെ വിദ്യാർത്ഥികളും അധ്യാപകരും, കണ്ണാറ ജയ്ക്രിസ്റ്റോ സദനിലെ കുട്ടികൾക്ക് സമ്മാനങ്ങളുമായി സന്ദർശനം നടത്തി.

LP സെക്ഷനിലെ വിദ്യാർത്ഥികളും അധ്യാപകരും മാർച്ച് 9, 2024ന് Mariam Thressia സദൻ സന്ദർശിച്ചു.

ദൈവകരുണയുടെ തിരുനാൾ (07/04/2024 ) ദിനത്തിൽ ഒമ്പതു മുതൽ ACCവരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും കാരുണ്യ സ്പർശവുമായി, ഒല്ലൂർ പുനർജീവൻ സന്ദർശിച്ചു.

കൈതാങ്ങായി അയ്യന്തോൾ...!!!

Ayyanthole: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എല്ലാ വർഷവും നടത്തുന്നതുപോലെ ജൂൺ മാസം മുതൽ ഡിസംബർ മാസം വരെ ഓരോ ക്ലാസ്സുകളും പുവർ ബോക്സ് കളക്ഷൻ നടത്തുകയുണ്ടായി.
LP SECTION
First 🥇 - STD IV
Second 🥈 - Nursery

UP SECTION
First 🥇 - STD V A
Second 🥈 - STD VI

HS SECTION
First 🥇 - STD X A
Second 🥈 - STD XII

OVERALL TROPHY 🏆 STD V A

എൻ്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനായവൻ...!!!

Ayyanthole: മൂന്ന് വർഷത്തെ സുത്യർഹ സേവനമനുഷ്ഠിച്ച് മണ്ണം പേട്ട ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ജെയ്സൻ പുന്നശ്ശേരിക്ക് വിശ്വാസപരിശീലന യൂണിറ്റിൻ്റെ യാത്രാമംഗളങ്ങൾ. പുതിയ വികാരിയായി വന്ന ഫാ. വർഗ്ഗീസ് എടക്കളത്തൂരിന് അയ്യന്തോളിൻ്റെ മണ്ണിലേക്ക് സ്വാഗതം. വിശ്വാസപരിശീലന യൂണിറ്റിൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

വിദ്യാർത്ഥികൾ പരീക്ഷാ ചൂടിൽ

Ayyanthole: SSLC, പ്ലസ് ടു, ACC എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 11/02/2024 നും 1, 3, 5,7,9, 11 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 18/02/2024നും 2,4,6,8 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 25/02/2024നും catechism annual exam നടത്തുകയുണ്ടായി.