Ayyanthole : അയ്യന്തോൾ സി എൽ സി സംഘടന തൃശ്ശൂർ അതിരൂപതയിലെ ബെസ്റ്റ് യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അതിൻറെ സമ്മാനദാന ചടങ്ങ് തൃശ്ശൂർ അതിരൂപതാ DBCLC ൽ വെച്ച് നടക്കുകയുണ്ടായി. 27/03/2022 ന്ന് രണ്ടാമത്തെ കുർബാനയിൽ വെച്ച് വികാരിയച്ചൻ പ്രത്യേകം എല്ലാ സി എൽ സി ഭാരവാഹികളെയും അനുമോദിക്കുകയും, രണ്ടാമത്തെ ദിവ്യബലിക്കുശേഷം സി എൽ സി യുടെ പതാക ഉയർത്തുകയും ചെയ്തു എല്ലാ സി എൽ സി ഭാരവാഹികളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. വിശുദ്ധ കുർബാനമധ്യേ വികാരിയച്ചൻ സി എൽ സി യുടെ പ്രാധാന്യത്തെപ്പറ്റിയും സി എൽ സി അംഗങ്ങളുടെ പ്രത്യേകമായ പ്രവർത്തന ങ്ങളെ പറ്റിയും സംഘടനയുടെ ഉദ്ദേശശുദ്ധിയെ പറ്റിയും വിശദമായി വിവരിക്കുകയുണ്ടായി.



No comments:
Post a Comment