Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

പറുദീസയുടെ വിജയ കൊടി പാറി : ക്യാമ്പ് വൻ വിജയം

 Ayyanthole : April 28, 29, 30 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന ദൈവദർശൻക്യാമ്പ് ഇന്ന് പരിസമാപ്തിയിൽ എത്തി. കാറ്റിസം യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികളും ഏറെ ആവേശത്തോടെ ഉത്സാഹത്തോടുകൂടി ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്തു.


Bro Jeesmon, Bro Ajil നല്ലരീതിയിൽ തന്നെ camp ന് നേതൃത്വം നൽകി. നിരവധി കളികൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും നൃത്തം കൊണ്ടും ക്യാമ്പ് മുഴുവൻ സമയവും ആവേശകരമായിരുന്നു.



ആവേശകരമായ മത്സരങ്ങൾക്ക് ഒടുവിൽ പറുദീസ team വിജയിച്ചു. വളരെ വാശിയേറിയ മത്സരങ്ങൾ തന്നെയായിരുന്നു ക്യാമ്പിൽ വച്ച് നടന്നത്.

രണ്ടാം സ്ഥാനം ഹാനാൻ team ഉം, മൂന്നാം സ്ഥാനം  paradise team കരസ്ഥമാക്കി .ക്യാമ്പിൽ അവസാന ദിവസമായ ഇന്ന് സ്നേഹവിരുന്ന് ഉണ്ടായി. അധ്യാപകരുടെ വലിയ പിന്തുണ ക്യാമ്പിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.







ബിൽസി ടീച്ചർ സ്ഥാനമൊഴിഞ്ഞു; ഇനി യൂണിറ്റിനെ ജോയ് മാഷ് നയിക്കും.

 Ayyanthole : രണ്ടു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ശ്രീമതി ബിൽസി ഫ്രാൻസ് പ്രിൻസിപ്പൾ സ്ഥാനമൊഴിഞ്ഞു. അടുത്തവർഷം ഡോക്ടർ ജോയ്  യൂണിറ്റിനെ നയിക്കും. ഇന്ന് നടന്ന പൊതുയോഗത്തിൽ വച്ച് പ്രിൻസിപ്പൾ സ്ഥാനം അദ്ദേഹം  ഏറ്റെടുത്തു. 









Forane Childrens Ministy യുടെ ഈ വർഷത്തെ President നമ്മുടെ ഇടവകയിൽ നിന്ന്

 Ayyanthole: April 20, 21,22 തൃശ്ശൂർ അതിരൂപതയിൽ വെച്ച് നടന്ന തിരുബാലസഖ്യത്തിൻറെ ക്യാമ്പിൽ വെച്ച് നമ്മുടെ ഇടവകയിലെ Jude Rapheal ഫൊറോനാ തലത്തിൽ Childrens Ministry പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നമ്മുടെ Little flower Unit ലെ Joshy. K. Davies ൻ്റയും Babitha Joshy ടെയും മകനാണ്.  Jude ന് പ്രതേകം അഭിനന്ദനങ്ങൾ.


13-ാം റാങ്ക് കാരി നമ്മുടെ ഇടവകയിൽ

 Ayyanthole : തൃശ്ശൂർ അതിരൂപതയിൽ എസിസി 2021-22 പരീക്ഷയിൽ നമ്മുടെ ഇടവകയിലെ സാന്ദ്ര മരിയ പോൾ, പതിമൂന്നാം  റാങ്ക് കരസ്ഥമാക്കിയിരിക്കുന്നു. സെൻ സെബാസ്റ്റ്യൻ യൂണിറ്റിലെ V L Paul ൻ്റെയും ,Binny യുടെയും മകളാണ് സാന്ദ്ര മരിയ പോൾ.

Sandra Maria Paul




ഏപ്രിൽ മാസത്ത വിശ്വാസ പരിശീലന വാർത്തകൾ

 Ayyanthole :