Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

ഡയറികൾ വിതരണം ചെയ്തു



Ayyanthole: രണ്ടുവർഷത്തെ ഇടവേളക്കുശേഷം 2022-23 വർഷത്തെ ഡയറികൾ തയ്യാറായി. വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഏറെ ആകർഷണീയമായ കവർ ചിത്രവും, ഞായറാഴ്ചകളിൽ വായിക്കേണ്ട ബൈബിൾ ഭാഗങ്ങളും, സിലബസും, മറ്റു പരീക്ഷ ക്രമങ്ങളും എല്ലാം ഈ വർഷത്തെ ഡയറിയെ മികച്ചതാക്കുന്നു. എല്ലാ ക്ലാസിലെ വിദ്യാർഥികൾക്കും ഡയറികൾ ക്ലാസ്സിൽ വെച്ച് തന്നെ നൽകുകയുണ്ടായി.

ലോഗോസ് ക്വിസ് : മോഡൽ എക്സാം

 Ayyanthole: എല്ലാവർഷവും അതിരൂപതയുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന ലോഗോസ് ക്വിസ് പരീക്ഷയുടെ മോഡൽ എക്സാം Catechism യൂണിറ്റിൽ വച്ച് കാറ്റികിസം തന്നോടൊപ്പം 9 മണി മുതൽ 9:20 വരെ നടത്തുകയുണ്ടായി. ലോഗോസ് ക്വിസ് പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനായി എല്ലാവർഷവും അയ്യന്തോൾ കാറ്റിസം യൂണിറ്റിനെ ആഭിമുഖ്യത്തിൽ 2 മോഡൽ പരീക്ഷകൾ ആണ് നടത്താറ് അതിൽ ആദ്യത്തെ പരീക്ഷയായിരുന്നു ഇന്ന് നടന്നത് . മുൻകൂട്ടി തയ്യാറാക്കിയ ചോദ്യപേപ്പറുകളും, ആൻസർ കീ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് ശരിയായ ഒരുക്കുന്നതിനും, പാഠഭാഗങ്ങൾ മുൻകൂട്ടി പഠിച്ചു തീർക്കുന്നതിനും ഇത്തരത്തിലുള്ള മോഡൽ എക്സാം വിദ്യാർത്ഥികളെ സഹായിക്കുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു. ലോഗോസ് ക്വിസ് നായുള്ള രണ്ടാമത്തെ മോഡൽ പരീക്ഷ ലോഗോസ് Quiz ന് ഒരാഴ്ച മുൻപ് നടത്തപെടും എന്ന് പ്രിൻസിപ്പൽ അറിയിച്ചു.


മരിയൻ പ്രദർശനം 2022

Ayyanthole: ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് സി.എൽ.സി അഞ്ചു മുതൽ ACC വരെയുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മരിയന്‍ ചാർട്ട് മത്സരത്തിൽ എല്ലാ ക്ലാസുകാരും പങ്കെടുത്തു.
ഈ ചാർട്ടുകൾ 14-ാംതിയതിയിലെ വൈകുന്നേരത്തെ കുർബാനയ്ക്ക് ശേഷം മുതൽ പ്രദർശിപ്പിച്ചു. ചെറിയ പാരിഷ്നോട് ചേർന്നുള്ള ഹാളിലായിരുന്നു മരിയൻ പ്രദർശനം നടന്നത്. 
കുട്ടികൾ നൽകിയ എല്ലാ ചാറ്റുകളും സിഎൽസി അംഗങ്ങൾ വളരെ നന്നായി തന്നെ ഹാളിൽ അറേഞ്ച് ചെയ്തിരുന്നു വിശുദ്ധ കുർബാനയ്ക്കുശേഷം ഒത്തിരി ആളുകൾ പ്രദർശനം കാണാൻ കടന്നുവന്നു. മാതാപിതാക്കളും കാണികളും കുട്ടികളുടെ ഈ നല്ല മനസ്സിനെയും കഴിവിനെയും പ്രത്യേകം അഭിനന്ദിച്ചു. പലവിധത്തിലുള്ള മാതാവിൻറെ ചിത്രങ്ങളും, ചരിത്രങ്ങളും കാഴ്ചക്കാർക്ക് കൗതുകമായി.



പരിശുദ്ധ സ്വർഗ്ഗരോപിത മാതാവിന്റെ ഊട്ടുതിരുനാൾ 2022



Ayyanthole: പരിശുദ്ധ സ്വർഗ്ഗരോപിത മാതാവിന്റെ ഊട്ടുതിരുനാൾ 2022, Aug 15 ആഘോഷിക്കുകയുണ്ടായി.  ആഘോഷമായ പരിശുദ്ധ കുർബാനയും തുടർന്ന് പതിനൊന്നരയോടെ കൂടി ഊട്ടും നടക്കുകയുണ്ടായി. ആയിരങ്ങൾ വിശുദ്ധ ബലിയിലും ഊട്ടിലും പങ്കെടുത്തു. വിശുദ്ധ ബലിക്കുശേഷം പള്ളി ചുറ്റി പ്രദക്ഷിണവും,രൂപക്കൂട് എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. സി എൽ സി ഭാരവാഹികൾ സംഘടിപ്പിച്ച മരിയൻ പ്രദർശനം 2022 കാഴ്ചക്കാർക്ക് കൗതുകമായി. ഒപ്പം കെസിവൈഎം അംഗങ്ങൾ ഒരുക്കിയ മാതാവിൻറെ fancy ഡ്രസ്സ് കോമ്പറ്റീഷനിൽ നമ്മുടെ കുഞ്ഞുമക്കൾ ഒരുപാട് പേർ പങ്കെടുത്തു. ബാൻഡ് വാദ്യങ്ങളും ഗാനങ്ങളും കൊണ്ട് വേദി ആസ്വാദ്യകരമായിരുന്നു.






പുതിയ യൂണിഫോമിൻ്റ തിളക്കത്തിൽ അയ്യന്തോൾ

 


Ayyanthole : അഞ്ചു വർഷങ്ങൾക്കു മുമ്പാണ് കാറ്റിസം അധ്യാപകർക്കായി യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ചത്. അധ്യാപകരുടെ ഒത്തൊരുമ, സ്നേഹം, വിശ്വാസം ഈ മൂല്യങ്ങളെ കുട്ടികൾക്ക് എടുത്തുകാണിക്കുന്നതിനായിട്ടാണ് യൂണിഫോം എന്ന ആശയം കൊണ്ടുവന്നത്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു അയ്യന്തോൾ യൂണിറ്റിൻ്റെ ആദ്യ യൂണിഫോം. യൂണിഫോം തിരഞ്ഞെടുത്തിട്ടുണ്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടതുകൊണ്ട് ഈ വർഷം പുതിയ യൂണിഫോം തെരഞ്ഞെടുത്തു. പയറുപച്ച നിറമാണ് ഇപ്പോഴത്തെ യൂണിഫോമിനുള്ളത്.



മാതാവായി ഒരുങ്ങാൻ കുരുന്നുകൾക്ക് അവസരം

Ayyanthole: സെന്റ് മേരീസ് അസംപ്ഷൻ ചർച്ച് അയ്യന്തോൾ KCYM QUEEN MARY CONTEST ആഗസ്റ്റ് 15 തിരുനാൾ കുർബാനക്കുശേഷം പള്ളി അങ്കണത്തിൽ ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുരുന്നുകൾക്കായൊരു ' ഫാൻസി ഡ്രസ്സ് മത്സരം നടത്തുന്നു. പരിശുദ്ധ അമ്മയുടെ വേഷമാണ് ഉദ്ദേശിക്കുന്നത്. താൽപര്യമുളള വിദ്യാർത്ഥികൾ KCYM ഭാരവാഹികളുടെ പക്കൽ പേര് നൽകണം. അമൽ ചാർളി - 7025903098

വികാരിയച്ഛന് ജന്മദിനാശംകളുമായി മതബോധന യൂണിറ്റ്

Ayyanthole : നമ്മുടെ ബഹുമാനപ്പെട്ട വികാരിയച്ചൻ ഫാദർ ജെയ്സൺ പുന്നശ്ശേരിയുടെ ജന്മദിനമായ ഇന്ന് രണ്ടാമത്തെ കുർബാനയ്ക്ക് മുൻപ് പള്ളിയിൽ വച്ച് മതബോധന ഹെഡ്മാസ്റ്റർ ജോയ് മാഷ് വികാരിയച്ചന് ബോക്കെ നൽകി ജന്മദിനാശംസകൾ നേർന്നു....

അച്ചന് ആശംസകൾ നേർന് അധ്യാപകർ

 


Ayyanthole: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളായ ഇന്ന് നമ്മുടെ ഇടവക വികാരിയായ ജെയ്സൺ അച്ചനെ പ്രത്യേകം ഓർക്കുകയും എല്ലാ അധ്യാപകരും ചേർന്ന് ആശംസകൾ അറിയിക്കുകയും ചെയ്തു.