Ayyanthole: തൃശൂർ അതിരൂപതയിലെ വിശ്വാസ പരിശീലകർക്കായി സെപ്റ്റംബർ 4 മുതൽ 7 വരെ മണ്ണുത്തി ഡോൺബോസ്കോ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള വചനാഗ്നി 2022 ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി എല്ലാവരും പ്രാർത്ഥിച്ച് ഒരുങ്ങി. ഇതാദ്യമായിട്ടാണ് അതിരൂപതയിലെ എല്ലാ വിശ്വാസപരിശീലന അധ്യാപകരെയും ഒന്ന് ചേർന്നുള്ള ഒരു ധ്യാനം സംഘടിപ്പിക്കുന്നത്. നമ്മുടെ ഇടവകയിൽ നിന്നും കൺവെൻഷന്റെ വിജയത്തിനായി വളരെയേറെ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയരുന്നുണ്ട് . നമ്മുടെ ഇടവകയിലെ വിശ്വാസ പരിശീലകരും 4 ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട് .
ധ്യാനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിശ്വാസ പരിശീലന ഡയറക്റ്റർ അറിയിച്ചു. താമസസൗകര്യം പാർക്കിംഗ് സൗകര്യം മെഡിക്കൽ സേവനം മുതലായവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ഡയറക്ടർ അറിയിച്ചു.
*വചനാഗ്നി 2022* ബൈബിൾ കൺവെൻഷൻ വിജയത്തിനു വേണ്ടി 21.08.2022 ഞായറാഴ്ച മുതൽ *ദിവ്യകാരുണ്യ ആരാധനയോടു കൂടെയുള്ള മധ്യസ്ഥപ്രാർത്ഥന* തൃശ്ശൂർ ഡി. ബി. സി. എൽ. സി. ചാപ്പലിൽ ഉണ്ടായിരുന്നു.
വചനാഗ്നി 2022 ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ യൂണിറ്റുകളിൽ നിന്നും വരുന്ന വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന സ്റ്റിക്കർ മാതൃക (A4 & A3 സൈസ് )ഇതോടൊപ്പം യൂണിറ്റുകൾക്ക് അയച്ച് നൽകിയിരുന്നു.


No comments:
Post a Comment