Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

ലോഗോസ്2022: ഒരുക്കങ്ങൾ പൂർത്തിയാക്കി അയ്യന്തോൾ


 തൃശ്ശൂര്‍ ബൈബിള്‍ അപ്പസ്തൊലേറ്റ് അതിരൂപതതലത്തില്‍ ലോഗോസ് ക്വിസ് മത്സരങ്ങള്‍ക്ക് മുന്നൊരുക്കമായി അണിയിച്ചൊരുക്കുന്ന വിപുലമായ മത്സരങ്ങളാണ് "വെരിത്താസ് ക്വിസ്" പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട്, വചനത്തില്‍ നിലനിന്ന്, സ്നേഹത്തിന്‍റെ ഐക്യത്തില്‍, വഴിയും സത്യവും ജീവനുമായവനെ പിന്‍ചെന്ന് സത്യത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കും നിത്യജീവന്‍റെ പരിപൂര്‍ണ്ണതയിലേക്കും കടന്നുവരുവാന്‍ ദൈവജനത്തെ നയിക്കുന്നതാകട്ടെ ഈ വെരിത്താസ് ക്വിസ്... വി. യോഹന്നാന്‍ പറഞ്ഞിരുന്നു നിങ്ങള്‍ സത്യത്തെ അറിയുന്നവരാണെങ്കില്‍ "സത്യം നിങ്ങളെ സ്വതന്ത്രരാക്കിക്കൊള്ളുമെന്ന്" 

നമ്മുടെ ഇടവകയിലും ലോഗോസ് ക്വിസ് നായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പള്ളി ഹാളിൽ വെച്ചിട്ട് ആയിരിക്കും പരീക്ഷകൾ നടക്കുന്നത് . 204 പേരാണ് ലോഗോസ് ക്വിസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത് അവർക്കുള്ള ഹാൾടിക്കറ്റുകൾ എല്ലാം തയ്യാറായി കഴിഞ്ഞു. കാറ്റിക്കിസം വിദ്യാർത്ഥികൾക്കായുള്ള ഹാൾടിക്കറ്റുകൾ നാളെ രാവിലെ ക്ലാസ്സുകളിൽ വച്ച് അധ്യാപകർ വിതരണം ചെയ്യുന്നതാണ് . ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് പരീക്ഷാ സമയം .

സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുന്ന സഹായകനോടൊത്ത് നമുക്കും വചനോപാസകരാകാം!!!



No comments: