Ayyanthole: രണ്ടുവർഷത്തെ ഇടവേളക്കുശേഷം 2022-23 വർഷത്തെ ഡയറികൾ തയ്യാറായി. വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഏറെ ആകർഷണീയമായ കവർ ചിത്രവും, ഞായറാഴ്ചകളിൽ വായിക്കേണ്ട ബൈബിൾ ഭാഗങ്ങളും, സിലബസും, മറ്റു പരീക്ഷ ക്രമങ്ങളും എല്ലാം ഈ വർഷത്തെ ഡയറിയെ മികച്ചതാക്കുന്നു. എല്ലാ ക്ലാസിലെ വിദ്യാർഥികൾക്കും ഡയറികൾ ക്ലാസ്സിൽ വെച്ച് തന്നെ നൽകുകയുണ്ടായി.
Search
Breaking News
ലോഗോസ് ക്വിസ് : മോഡൽ എക്സാം
Ayyanthole: എല്ലാവർഷവും അതിരൂപതയുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന ലോഗോസ് ക്വിസ് പരീക്ഷയുടെ മോഡൽ എക്സാം Catechism യൂണിറ്റിൽ വച്ച് കാറ്റികിസം തന്നോടൊപ്പം 9 മണി മുതൽ 9:20 വരെ നടത്തുകയുണ്ടായി. ലോഗോസ് ക്വിസ് പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനായി എല്ലാവർഷവും അയ്യന്തോൾ കാറ്റിസം യൂണിറ്റിനെ ആഭിമുഖ്യത്തിൽ 2 മോഡൽ പരീക്ഷകൾ ആണ് നടത്താറ് അതിൽ ആദ്യത്തെ പരീക്ഷയായിരുന്നു ഇന്ന് നടന്നത് . മുൻകൂട്ടി തയ്യാറാക്കിയ ചോദ്യപേപ്പറുകളും, ആൻസർ കീ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് ശരിയായ ഒരുക്കുന്നതിനും, പാഠഭാഗങ്ങൾ മുൻകൂട്ടി പഠിച്ചു തീർക്കുന്നതിനും ഇത്തരത്തിലുള്ള മോഡൽ എക്സാം വിദ്യാർത്ഥികളെ സഹായിക്കുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു. ലോഗോസ് ക്വിസ് നായുള്ള രണ്ടാമത്തെ മോഡൽ പരീക്ഷ ലോഗോസ് Quiz ന് ഒരാഴ്ച മുൻപ് നടത്തപെടും എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മരിയൻ പ്രദർശനം 2022
പരിശുദ്ധ സ്വർഗ്ഗരോപിത മാതാവിന്റെ ഊട്ടുതിരുനാൾ 2022
Ayyanthole: പരിശുദ്ധ സ്വർഗ്ഗരോപിത മാതാവിന്റെ ഊട്ടുതിരുനാൾ 2022, Aug 15 ആഘോഷിക്കുകയുണ്ടായി. ആഘോഷമായ പരിശുദ്ധ കുർബാനയും തുടർന്ന് പതിനൊന്നരയോടെ കൂടി ഊട്ടും നടക്കുകയുണ്ടായി. ആയിരങ്ങൾ വിശുദ്ധ ബലിയിലും ഊട്ടിലും പങ്കെടുത്തു. വിശുദ്ധ ബലിക്കുശേഷം പള്ളി ചുറ്റി പ്രദക്ഷിണവും,രൂപക്കൂട് എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. സി എൽ സി ഭാരവാഹികൾ സംഘടിപ്പിച്ച മരിയൻ പ്രദർശനം 2022 കാഴ്ചക്കാർക്ക് കൗതുകമായി. ഒപ്പം കെസിവൈഎം അംഗങ്ങൾ ഒരുക്കിയ മാതാവിൻറെ fancy ഡ്രസ്സ് കോമ്പറ്റീഷനിൽ നമ്മുടെ കുഞ്ഞുമക്കൾ ഒരുപാട് പേർ പങ്കെടുത്തു. ബാൻഡ് വാദ്യങ്ങളും ഗാനങ്ങളും കൊണ്ട് വേദി ആസ്വാദ്യകരമായിരുന്നു.
പുതിയ യൂണിഫോമിൻ്റ തിളക്കത്തിൽ അയ്യന്തോൾ
Ayyanthole : അഞ്ചു വർഷങ്ങൾക്കു മുമ്പാണ് കാറ്റിസം അധ്യാപകർക്കായി യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ചത്. അധ്യാപകരുടെ ഒത്തൊരുമ, സ്നേഹം, വിശ്വാസം ഈ മൂല്യങ്ങളെ കുട്ടികൾക്ക് എടുത്തുകാണിക്കുന്നതിനായിട്ടാണ് യൂണിഫോം എന്ന ആശയം കൊണ്ടുവന്നത്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു അയ്യന്തോൾ യൂണിറ്റിൻ്റെ ആദ്യ യൂണിഫോം. യൂണിഫോം തിരഞ്ഞെടുത്തിട്ടുണ്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടതുകൊണ്ട് ഈ വർഷം പുതിയ യൂണിഫോം തെരഞ്ഞെടുത്തു. പയറുപച്ച നിറമാണ് ഇപ്പോഴത്തെ യൂണിഫോമിനുള്ളത്.











