Ayyanthole: വികാരിയച്ചൻ റവ. ഫാ. ജെയ്സൻ പുന്നശ്ശേരിയുടെ പൗരോഹിത്യത്തിന്റെയും നിർമ്മല കോൺവെന്റ് മദർ സുപ്പിരിയർ റവ .സിസ്റ്റർ കാതറിൻ CHF ൻ്റെ സന്യാസ സമർപ്പണത്തിന്റെയും , രജത ജൂബിലി ആഘോഷങ്ങൾ ( 1997-2022 ) ഇടവക തലത്തിൽ നവംബർ 27 -ാം തിയ്യതി ഞായറാഴ്ച സംയുക്തമായി ആഘോഷിച്ചു . അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ജുബിലേറിയൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലിയും തുടർന്ന് 6:30 pm മണിക്ക് പൊതുസമ്മേളനവും നടന്നു . ഇടവക ജനങ്ങൾ ഇവരോടുള്ള സ്നേഹവും ആദരവും പ്രതേകം പ്രകടിപ്പിച്ചു . മാർ . ആൻഡ്രൂസ് താഴത്ത് (CBCI പ്രസിഡന്റ്) ആശംസകൾ അറിയിച്ചു. മോൺ.ജോസ് വല്ലൂരാൻ (വികാരി ജനറൽ) പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശ്രീ . ടി.എൻ. പ്രതാപൻ ( M.P.) യും സന്നിഹിതരായിരുന്നു.
Search
Breaking News
സമ്മാനപ്പെരുമഴ
Ayyanthole: ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ placard മത്സരങ്ങളിൽ ബെസ്റ്റ് പ്ലക്കാർഡ് ഉണ്ടാക്കിയ വിദ്യാർത്ഥികൾക്കും, ഏറ്റവും കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ് ആർക്കും ഇന്ന് അസംബ്ലിയുടെ അനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒപ്പം അധ്യാപകദിനത്തിൽ ക്ലാസ്സെടുത്ത് ACC വിദ്യാർഥികളിൽനിന്ന് ബെസ്റ്റ് ടീച്ചർ ആയി തെരഞ്ഞെടുത്ത 2 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയ്ൻ
തൃശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം :
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയ്നിൽ
20.11.2022 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ
ഡി. ബി. സി. എൽ. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ഉദ്ഘാടനം : മാർ ടോണി നീലങ്കാവിൽ
അധ്യക്ഷൻ : മോൺ. ജോസ് കോനിക്കര
വിദഗ്ധർ നയിക്കുന്ന സെമിനാർ, ചർച്ചകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഇടവകകൾക്കുള്ള പ്രവർത്തന മാർഗ്ഗനിർദേശങ്ങൾ
തുടർപരിശീലന പരിപാടികളെ പറ്റി ചർച്ച
എന്നിവയും നടത്തപ്പെടുകയുണ്ടായി.
യൂണിറ്റ് വിസിറ്റ് 2022
Ayyanthole: എല്ലാവർഷവും നടത്തിവരുന്ന കാറ്റിസം യൂണിറ്റ് വിസിറ്റ് ഈ വർഷവും നടത്തപ്പെടുക യുണ്ടായി. അതിരൂപതയിൽ നിന്ന് നിയോഗിക്കപ്പെടുന്ന 3 അധ്യാപകരാണ് യൂണിറ്റിന് ഇൻസ്പെക്ടറായി വന്നത്. യൂണിറ്റിലെ പ്രവർത്തനങ്ങൾ പ്രത്യേക പരിശോധിക്കുന്നതിനും യൂണിറ്റിന് പ്രവർത്തനങ്ങളുടെ അപാകതകൾ ചൂണ്ടിക്കാണിക്കുന്നതിനും യൂണിറ്റിന് വളരെയധികം സഹായകമായി. രാവിലെ നടന്ന അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ യൂണിറ്റിലേക്ക് inspection ന് വന്ന അധ്യാപകർക്ക് സ്വാഗതമരുളി. ശേഷം അധ്യാപകർ എല്ലാ ക്ലാസുകളിലും വിസിറ്റ് ചെയ്യുകയുണ്ടായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്റ്റാഫ് മുറിയിൽവച്ച് യൂണിറ്റ് വിസ്റ്റിന് വന്ന അധ്യാപകരും യൂണിറ്റിലെ എല്ലാ അധ്യാപകരും പ്രിൻസിപ്പലും ഒന്നിച്ചു കൂടുകയും യൂണിറ്റിനെ പ്രവർത്തനങ്ങളെ പറ്റിയും തുടർ പ്രവർത്തനങ്ങളെ പറ്റിയും ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയ്ക്കുശേഷം സ്നേഹവിരുന്നും, തുടർന്ന് യൂണിറ്റിലെ ഫയലുകളും മറ്റും പരിശോധിക്കുകയും
യൂണിറ്റ് വിസിറ്റ് അവസാനിക്കുകയും ചെയ്തു.
ക്രിസ്തുരാജന് ജയ് : രാജാധിരാജന് ജയ്
Ayyanthole : ക്രിസ്തുരാജത്വ തിരുനാൾ ആയ ഇന്ന് catechism യൂണിറ്റിൽ നിന്ന് ഇടവക പള്ളിയിലേക്ക് ക്രിസ്തുവിൻറെ രാജ്യത്ത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടക്കുകയുണ്ടായി. പ്രസ്തുത റാലിയിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . എല്ലാ വിദ്യാർത്ഥികളും താന്താങ്ങളുടെ ശൈലിയിൽ പ്ലക്കാർഡുകൾ ഉണ്ടാക്കുകയും, ക്രിസ്തുവിൻറെ രാജ്യത്ത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള ജയ് വിളികൾ മുഴക്കുകയും ചെയ്തു. മികച്ച പ്ലക്കാർഡുകൾ ക്കും ഏറ്റവും കൂടുതൽ പ്ലക്കാർഡ് ഉണ്ടാക്കിയ ക്ലാസ്സുകൾക്കും എൽപി, യുപി, ഹൈസ്കൂൾ സെക്ഷനുകളായി തിരിച്ച് സമ്മാനം നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. റാലിക്ക് ശേഷം വിദ്യാർത്ഥികൾ ഒരുക്കിയ Flash mob ഏവർക്കും കൗതുകമായി.
Catechism day കളർ ആക്കാൻ ഒരുങ്ങി വിദ്യാർത്ഥികൾ
Ayyanthole : നാളെ പതിമൂന്നാം തീയതി ഞായറാഴ്ച നടക്കാനിരിക്കുന്ന catechism day പ്രോഗ്രാമിന് ഉള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. നാളെ ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് എല്ലാ വിദ്യാർഥികളെയും മാതാപിതാക്കളെയും ഇടവക അംഗങ്ങളെയും സാദരം ക്ഷണിക്കുന്നതായ് പ്രിൻസിപ്പൽ അറിയിച്ചു. നൃത്തച്ചുവടുകൾ കൊണ്ടും കഥകൾ കൊണ്ടും മറ്റു കലാപരിപാടികൾ കൊണ്ടും അരങ്ങ് കൊഴുപ്പിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പൂർത്തിയായി. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ആഴ്ചകൾ നീണ്ട പ്രയത്നത്തിൻ്റെ ഫലമാണ് നാളെ അരങ്ങിൽ നിറം പകരാൻ പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടത്തപ്പെട്ട പരീക്ഷയിലെ വിജയികൾക്കും, ACC പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റും നാളെ പ്രസ്തുത വേദിയിൽ വെച്ച് നൽകപ്പെടുന്നതാണ്.
Subscribe to:
Posts (Atom)












